20 April Tuesday

കുവൈത്തില്‍ വിസാ കാലാവധി തീര്‍ന്നവര്‍ 1.80 ലക്ഷമായി

അനസ് യാസിന്‍Updated: Wednesday Jan 20, 2021


കുവൈറ്റ്‌ സിറ്റി> കുവൈത്തില്‍ വിസ നിയമ ലംഘകരുടെ എണ്ണം വര്‍ധിക്കുന്നു. 1. 80 ലക്ഷം പ്രവാസികള്‍ക്ക് നിലവില്‍ സാധുവായ വിസയില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ആഗസ്ത് വരെ വിസ നിയമ ലംഘകര്‍ 1.30 ലക്ഷമായിരുന്നു. എന്നാല്‍, നാലു മാസത്തോടെ അമ്പതിനായിരം പേര്‍ കൂടി സാധുവായ വിസ ഇല്ലാത്തവരായി മാറി. വിസ കാലാവധി തീര്‍ന്നവരും വിസ റദ്ദാക്കപ്പെട്ടവരും സന്ദര്‍ശക വിസയില്‍ എത്തി കാലാവധി തീര്‍ന്നവരും ഇതില്‍ ഉള്‍പ്പെടും.

വിസ നിയമ ലംഘകര്‍ക്ക് പദവി ശരിയാക്കാന്‍ കുവൈത്ത് ജനുവരി 31 വരെ സമയം അനുവദിച്ചിട്ടുണ്ട്. കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മാര്‍ച്ചിലാണ് താമസ നിയമ ലംഘര്‍ക്ക് താമസം നിയമ വിധേയമാക്കാന്‍ സമയം അനുവദിച്ചത്. അത് പിന്നീട് പലപ്പോയായി നീട്ടുകയായിരുന്നു.

കാലാവധി തീരാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ പകുതിയിലേറെ പേരും ആനുകൂല്യം ഉപയോഗപ്പെടുത്തിയിട്ടില്ല. ഇവരെ രാജ്യത്തുനിന്ന് തിരിച്ചയക്കാന്‍ നിലവിലെ സാഹചര്യത്തില്‍ പ്രയാസം നേരിടുന്നുണ്ട്. 35 രാജ്യങ്ങളിലേക്ക് കുവൈത്ത് യാത്രാ നിരോധനം ഏര്‍പ്പെടുത്തിയതാണ് കാരണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top