28 May Thursday

ജാഗ്രതാനിർദ്ദേശ കാലയളവിൽ വിസ പുതുക്കുന്നതിന് മെഡിക്കൽ പരിശോധന ആവശ്യമില്ല

കെ എൽ ഗോപിUpdated: Friday Mar 27, 2020
 ദുബായ്> കൊറോണ വൈറസ് ജാഗ്രത നടപടികൾ രാജ്യത്തെമ്പാടും തുടരുന്ന സാഹചര്യത്തിൽ തൊഴിലാളികൾക്കും, ജീവനക്കാർക്കും, വീട്ടുജോലിക്കാർക്കും റസിഡൻസ് പെർമിറ്റ്, വർക്ക് പെർമിറ്റ് ഇവ പുതുക്കുന്നതിന് മെഡിക്കൽസ് ടെസ്റ്റ് ആവശ്യമില്ല എന്ന് ഹ്യൂമൻ റിസോഴ്സ് മിനിസ്ട്രി അറിയിച്ചു. 
 
പൊതുഇടങ്ങളിലെ തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി വാഹന രജിസ്ട്രേഷൻ പുതുക്കുന്നതിന് പാസിംഗ് ടെസ്റ്റ് ഒഴിവാക്കികൊണ്ടുള്ള പ്രഖ്യാപനം ആർടിഎ ഇതിനുമുമ്പ് നടത്തിയിരുന്നു. വാഹനങ്ങളുടെ ട്രാഫിക് പിഴ അടയ്ക്കുന്നതിന് സാവകാശവും ഇതോടൊപ്പം നൽകിയിട്ടുണ്ട്. 
 

പ്രധാന വാർത്തകൾ
 Top