29 July Thursday

കോവിഡ് വാക്‌സിന്‍ ചലഞ്ച്: സമന്വയ കാനഡ 4.25 ലക്ഷം നല്‍കി

വെബ് ഡെസ്‌ക്‌Updated: Saturday May 1, 2021

ടൊറന്റോ>  മുഖ്യമന്ത്രിയുടെ കോവിഡ് വാക്‌സിന്‍ ഫണ്ടിലേക്ക് കാനഡ മലയാളികളുടെ സാംസ്‌കാരിക സംഘടനയായ സമന്വയ കള്‍ച്ചറല്‍ അസോസിയേഷന്‍ 4.25 ലക്ഷം രൂപ നല്‍കി. സംസ്ഥാനത്ത് എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യമായി നല്‍കാനുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കാനഡ മലയാളികളുടെ പിന്തുണ പ്രകടിപ്പിക്കാനാണ് ഈ സംഭാവനയെന്ന് സമന്വയ അറിയിച്ചു.

കോവിഡ് ആരംഭഘട്ടത്തില്‍ സമന്വയയുടെ നേതൃത്വത്തില്‍ കാനഡ മലയാളികളുടെ കൂട്ടായ്മ 3.75 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് നല്‍കിയിരുന്നു.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top