29 September Tuesday

ഡ്രൈവിങ്ങിനിടയിൽ മൊബൈൽ ഫോൺ ഉപയോഗം. 13,000 പേർക്ക് പിഴ

കെ എല്‍ ഗോപിUpdated: Wednesday Jul 29, 2020

അബുദാബി> ഡ്രൈവിങ്ങിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് 13,000 ത്തോളം പേർക്ക് അബുദാബി ട്രാഫിക് ഡിപ്പാർട്ട്മെൻറ് പിഴചുമത്തി. ഡ്രൈവിങ്ങിനിടയിൽ ഫോണിൽ സംസാരിക്കുകയോ, ചാറ്റ് ചെയ്യുകയോ, മെസ്സേജ് അയക്കുകയോ, ഇൻറർനെറ്റ് ബ്രൗസ് ചെയ്യുകയോ വീഡിയോ ഫോട്ടോ ഇവ എടുക്കുകയോ ചെയ്യുന്നവർക്ക് 800 ദിർഹവും നാല് ബ്ലാക്ക് പോയിൻറും ആണ് പിഴ.

മൊബൈൽ ഫോണിന് അടിമകളായ യുവാക്കളായ ഡ്രൈവർമാർ റോഡ് സുരക്ഷിതത്വത്തിന് ഭീഷണി ഉണ്ടാക്കുകയും അപകടങ്ങൾ വരുത്തി വയ്ക്കുകയും ചെയ്യുന്ന സാഹചര്യം വർധിച്ചിട്ടുണ്ട്‌.  ഡ്രൈവിങ്ങിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിരുത്തരവാദപരമായ സമീപനമാണെന്നും അബുദാബി പോലീസ് അറിയിച്ചു. 70 ശതമാനം മുതൽ 80 ശതമാനം വരെ റോഡ് അപകടങ്ങൾ മൊബൈൽ ഫോൺ ഉപയോഗം മൂലം ഉണ്ടാകുന്നതാണ് എന്നും ഇതുസംബന്ധിച്ച് സർവേ ഫലം വ്യക്തമാക്കുന്നു.

ചുവപ്പ് സിഗ്നൽ വരെ അവഗണിച്ച് ഡ്രൈവ് ചെയ്യുന്നതു മൂലം ദാരുണമായ അപകടങ്ങളും, മരണവും സംഭവിക്കുന്നുണ്ട്‌.  റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച്‌ ഡ്രൈവ് ചെയ്യുവാൻ എല്ലാവരും ബാധ്യസ്ഥരാണ്‌. അവഗണിക്കുന്നവർക്ക് കടുത്ത ശിക്ഷ നൽകുമെന്നും പോലീസ് വ്യക്തമാക്കി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top