19 August Monday

ജിദ്ദ നവോദയ കുടുംബവേദി "പ്രവാസി കർഷക ശ്രീ അവാർഡ്" പ്രഖ്യാപിച്ചു

അനസ് യാസിന്‍Updated: Wednesday Jun 19, 2019

ജിദ്ദ> ജിദ്ദ നവോദയ കുടുംബവേദി ജിദ്ദയിലെ മലയാളി കുടുംബിനികൾക്കിടയിൽ ജൈവ കാർഷിക രീതികളെ പ്രോത്സാഹിപ്പിക്കുവാനും ശാസ്ത്രീയ കൃഷി വിജ്ഞാനീയങ്ങളിൽ ആഭിമുഖ്യം സൃഷ്ടിക്കാനും ചെലവു കുറഞ്ഞ കൃഷിമാർഗങ്ങൾ കണ്ടെത്തുന്നതിനും വേണ്ടി ഏർപ്പെടുത്തിയ " തളിർ " കാർഷിക മത്സരത്തിൽ ഹസീന സൈനുദ്ധീൻ  " പ്രവാസി കർഷക ശ്രീ അവാർഡ് " ന് അർഹയായി. രണ്ടാം സ്ഥാനം ആയിഷ അബൂബക്കറും മൂന്നാം സ്ഥാനം ഫസ്‌ന സുബൈറും കരസ്ഥമാക്കി.

നാല്പതോളം കുടുംബിനികൾ മത്സരാർത്ഥികളായി  തുടങ്ങിയ മത്സരത്തിന്റെ ഫൈനലിൽ  പങ്കെടുക്കാൻ എട്ട് കുടുംബിനികളാണ് അർഹത നേടിയിരുന്നത്. ഫൈനൽ മത്സരത്തിൽ പങ്കെടുത്ത ഓരോ മത്സരാർത്ഥിയും  അഭിനന്ദനാർഹമായ രീതിയിൽ തന്നെ കാർഷിക പരിപാലനം നടത്തിയിരുന്നുവെന്ന് വിധി നിർണയം നടത്തിയവർ അഭിപ്രായപ്പെട്ടു. മട്ടുപ്പാവിലും ജനൽ പടിയിലും വീടിന്റെ വരാന്തകളിലും  പരിസരങ്ങളിലും സൃഷ്ടിച്ച കൃഷിത്തോട്ടം വിഞ്ജാനവും ഉല്ലാസവും സൗഹാർദ്ധങ്ങളും ഉത്പ്പാദിപ്പിക്കുന്ന കുടുംബ യഞ്ജങ്ങളാക്കി പരിവർത്തിപ്പിക്കുവാനും ഓരോ മത്സരാർത്ഥിക്കും കഴിഞ്ഞുവെന്നും മത്സരത്തിന്റെ വിധി നിർണ്ണയം നടത്തിയവർ നിരീക്ഷിച്ചു.

പ്രവാസ ലോകത്ത് ആദ്യമായാണ് താമസ സ്ഥലത്തിന്റെ പരിമിതികൾക്കുള്ളിൽ നിന്നു തന്നെ സകുടുംബം ഇടപെട്ട കൃഷി ചെയ്യുന്നതും ഇത്തരത്തിലുള്ള ഒരു മത്സരത്തിൽ പങ്കെടുക്കുന്നതെന്നും ഒന്നാം സ്ഥാനത്തിന് അർഹയായ ഹസീന  സൈനുദ്ധീൻ പറഞ്ഞു. ഒന്നാം സ്ഥാനം കിട്ടിയതിൽ  അതിയായ സന്തോഷമുണ്ടെന്നും  ഇത്തരത്തിലൊരു മത്സരത്തിന് അവസരം സൃഷ്ടിച്ച നവോദയ  കുടുംബവേദിയോട് ഒരുപാട് നന്ദിയുണ്ടെന്നും അവർ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top