26 April Friday

അല്‍ക്രറാത്ത് യൂണിറ്റ് സമ്മേളനം ഗൗരി ലങ്കേഷ് നഗറില്‍ നടന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 14, 2017

സലാലാ> കൈരളി സലാലയുടെ ജനറല്‍ സമ്മേളനത്തിന്റെ മുന്നോടിയായി നടക്കുന്ന യൂണിറ്റ് സമ്മേളനങ്ങളില്‍ അഞ്ചാമത്തേസമ്മേളനം,  അല്‍ക്രറാത്ത് യൂണിറ്റ് സമ്മേളനം,10/11/17 വെള്ളിയാഴ്ച ഗൗരി ലങ്കേഷ് നഗറില്‍  നടന്നു. കൈരളി മുന്‍ ജനറല്‍ സെക്രട്ടറി സഖാവ് കെ. ചന്ദ്രന്‍   ഉദ്ഘാടനം നിര്‍വ്വഹിച്ചു. രക്തസാക്ഷി പ്രമേയം സ. അനീഷും അനുശോചനം ഷിബുവും അവതരിപ്പിച്ചു സഖാക്കള്‍ അബ്ദുല്‍ അസീസ്സ്, ബൈജു എന്നിവര്‍ നിയന്ത്രിച്ച സമ്മേളനത്തില്‍ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് സ: ബൈജു അവതരിപ്പിച്ചു.

 മേല്‍കമ്മിറ്റി റിപ്പോര്‍ട്ട് അവതരിപ്പിച്ചുകൊണ്ട് കൈരളി  ട്രഷറര്‍ സഖാവ് കെ. എ. റഹീം സംസാരിച്ചു. അഡ്വ: സഞ്ജുസലാം മുഖ്യ പ്രഭാഷണം നടത്തി. യുണിറ്റിന്റെ  പുതിയ ഭാരവാഹികളായി സ: ലിജോ ലാസ്സര്‍ തൃശ്ശൂര്‍ സെക്രട്ടറിയായും,  സ:  അബ്ദുല്‍ അസീസ്സ് കോട്ടയം പ്രസിഡന്റായും, സ:  ബൈജു കൂറ്റാടിയെ ജോയന്റ് സെക്രട്ടറിയായും, സ: ജിനേഷ് വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപെട്ടു. പുതിയ എക്‌സിക്യൂട്ടിവ് കമ്മിററിയേയും തെരഞെടുത്തു.  മുതിര്‍ന്ന നേതാക്കളായ സ: എ. കെ. പവിത്രന്‍, സ. ബാബുരാജ് ചേലേമ്പ്ര  സ: റിജിന്‍,  സ:  ഗംഗാധരന്‍ അയ്യപ്പന്‍, സ. ഷിബു. എ. ഡി, സ: മന്‍സൂര്‍ പട്ടാമ്പി എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് സംസാരിച്ചു. സഖാവ് സലീം അബ്ദുല്‍ അസീസ്സ് നന്ദി പറഞ്ഞു.

 

പ്രധാന വാർത്തകൾ
 Top