13 November Wednesday

നവോദയ പുതിയ യൂണിറ്റ് രൂപികരണം

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2019

ജിദ്ദ> ജിദ്ദ നവോദയ പുതിയ യൂണിറ്റ് രൂപികരിച്ചു. ബവാദി ഏരിയ്യ കമ്മറ്റിക്ക് കീഴില്‍  തുവ്വലില്‍ പുതിയ യൂണിറ്റ് നിലവില്‍ വന്നു. ഹുസൈന്‍ കലുക്കല്ലൂര്‍ അദ്ധ്യക്ഷത വഹിച്ച യോഗം കേന്ദ്ര കമ്മിറ്റി അംഗം റഫിക്ക് പത്തനാപുരം ഉദ്ഘാടനം ചെയ്തു

കേന്ദ്ര കമ്മിറ്റി അംഗം റഫിക്ക് മമ്പാട്  റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ബാലന്‍ പയ്യന്നൂര്‍ പതിമൂന്ന് അംഗ പാനല്‍ അവതരിപ്പിച്ചു.  സക്കീര്‍ ഹുസൈന്‍ മണ്ണാര്‍ക്കാട്,  ഷമീര്‍ പെരുവള്ളൂര്‍, ഷുകൂര്‍ എ ആര്‍ നഗര്‍ എന്നിവര്‍  സംസാരിച്ചു - മൊയ്തിന്‍ വള്ളുവമ്പുറം പ്രസിഡന്റായും കരീംകോട്ടക്കല്‍ റാഷിദ് മമ്പാട് വൈ: പ്രസിഡന്റായും,  മുസ്തഫ വഴിക്കടവ് സെക്രട്ടറിയായും  മുജിബ് കര്‍ക്കിടാംകുന്ന് റഷിദലി നിലമ്പൂര്‍ എന്നിവര്‍ ജോ: സെക്രട്ടറിമാരായും തെരഞ്ഞെടുക്കപ്പെട്ടു.


ഹുസൈന്‍ കല്ലുകല്ലൂര്‍  ട്രഷററായും ജീവകാരുണ്യ കണ്‍വീനറായി അബ്ദുല്‍ കരീമിനെയും യുവജന വേദി കണ്‍ വീനറായി നൗഷാദ് വഴിക്കടവിനെയും      അബ്ദുലത്തിഫ് പുല്‍പ്പറ്റ ജിംഷാദ് മുള്ളമ്പാറ ഫൈസല്‍ പെരമ്പ്ര അബ്ദുല്‍ കരീം ആക്കപ്പറമ്പ് എന്നിവരെയും തിരഞ്ഞെടുത്തു     കരീംകോട്ടക്കല്‍ സ്വാഗതവും മുസ്തഫ വഴിക്കടവ് നന്ദിയും പറഞ്ഞു.


ഫോട്ടോ:
1)മൊയ്തിന്‍ വള്ളുവമ്പുറം (പ്രസിഡന്റ്)
2)മുസ്തഫ വഴിക്കടവ് (സെക്രട്ടറി)
3) ഹുസൈന്‍ കല്ലുകല്ലൂര്‍ (ട്രഷറര്‍)

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top