20 September Friday

സമീക്ഷ യുകെ മൂന്നാം ദേശീയ സമ്മേളനം : ഒരുക്കങ്ങൾ പൂർത്തിയായി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2019

ലണ്ടൺ >  സമീക്ഷ യുകെയുടെ മൂന്നാം ദേശീയ സമ്മേളനത്തോട് അനുബന്ധിച്ച ഒരുക്കങ്ങൾ പൂർത്തിയായി. സെപ്‌തംബർ ഏഴിന്‌ സെന്റ്‌ മേരീസ്‌ ചർച്ച്‌ ഹാളിലെ കൽബുർഗി നഗറിൽ പൊതുസമ്മേളനം ആരംഭിക്കും. പൊതുസമ്മേളനം എം സ്വരാജ്‌ എംഎൽഎ ഉദ്‌ഘാടനം ചെയ്യും. സാംസ്‌കാരിക സമ്മേളനം സുനിൽ പി ഇളയിടം ഉദ്‌ഘാടനം ചെയ്യും. സെപ്‌തംബർ എട്ടിന് നടക്കുന്ന സമീക്ഷ ദേശീയ പ്രതിനിധി സമ്മേളന നഗരിക്ക് രക്തസാക്ഷി അഭിമന്യുവിന്റെ പേര് നൽകാൻ കേന്ദ്ര സമിതി തീരുമാനിച്ചു.

 സമീക്ഷ യുകെയുടെ 14‐ാം  ബ്രാഞ്ച് വ്യാഴാഴ്ച പീറ്റർ ബൊരൊയിൽ ഉദ്ഘാടനം ചെയ്യുമെന്ന്‌ സമീക്ഷ ദേശീയ സമിതി സെക്രട്ടറി സ്വപ്ന പ്രവീണും ദിനേശ് വെള്ളാപ്പിള്ളിയും അറിയിച്ചു. കഴിഞ്ഞ അധ്യയന വർഷത്തിൽ ജിസിഎസ്‌എസി , എ ലെവൽ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കായി ഈ വർഷം മുതൽ സമീക്ഷ ഏർപ്പെടുത്തിയിരിക്കുന്ന സമീക്ഷ അക്കാദമിക് ടാലെന്റ്റ് അവാർഡിനായുള്ള അപേക്ഷകൾ ക്ഷണിച്ചു.

 2019ൽ ആദ്യമായി പരീക്ഷയെഴുതുകയും ഉന്നതവിജയം നേടുകയും ചെയ്ത കുട്ടികളെയാണ് അവാർഡിനായി പരിഗണിക്കുന്നത്. അപേക്ഷ  sammekshauk28@gmail.com എന്ന ഈമെയിലിൽ അയക്കുക. പേര്, മാർക്ക്‌ ലിസ്റ്റ് (സ്കാൻ കോപ്പി) അഡ്രസ്, ഫോൺ നമ്പർ, ഇമെയിൽ എന്നിവ സഹിതം അയക്കണം. മൂന്നാമത് ദേശീയ പൊതുസമ്മേളനത്തിൽ വെച്ച് എം സ്വരാജ് എംഎൽഎ, സുനിൽ പി ഇളയിടം എന്നിവർ  അവാർഡുകൾ വിതരണം ചെയ്യും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top