08 December Sunday

'ഒരുനൂറ് ദിനങ്ങള്‍, ഒരായിരം മെംബെര്‍ഷിപ്പുകള്‍': സമീക്ഷ അംഗത്വ വിതരണം സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2019

കോവെന്ററി> സമീക്ഷയുടെ മെമ്പര്‍ഷിപ് ക്യാമ്പയിന്‍ സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചുരി ഉദ്ഘാടനം ചെയ്തു. മലയാളീസമൂഹം ലോകത്ത് വിവിധമേഖലകളില്‍ നല്‍കുന്ന സംഭാവനകളെ കുറിച്ചും കാലം ആവശ്യപ്പെടുന്ന സാംസ്‌കാരിക കൂട്ടായ്മയെ കുറിച്ചും അദ്ദേഹം സദസ്സിനെ ഓര്‍മപ്പെടുത്തി.യുകെ യിലെ മുഴുവന്‍ കലാ സാംസ്‌ക്കാരിക പ്രവര്‍ത്തകരെയും അംഗങ്ങളാക്കാന്‍ സമീക്ഷക്ക് കഴിയട്ടെ എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

 വിശിഷ്ട അതിഥിയായയി പങ്കെടുത്ത  ഹര്‍സെവ് ബൈന്‍സ് മലയാളീ സാംസ്‌ക്കാരിക സംഘടനകളുടെ കൂട്ടായ്മയുടെ പ്രാധാന്യം ഓര്‍മപ്പെടുത്തി. യുകെ യില്‍ സാംസ്‌കാരിക സംഘടനകള്‍ ചെയ്യണ്ട കാര്യങ്ങളും ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളിലെ സാംസകാരിക സംഘടനകളുടെ ഉത്തരവാദിത്തവും വിശദീകരിച്ചു.



തുടര്‍ന്ന് സംസാരിച്ച സംസാരിച്ച ഇ. ബാലകൃഷ്ണന്‍, ദയാല്‍ ബാരി, ബല്‍വന്ത് സിംഗ് തുടങ്ങിയവര്‍ സമീക്ഷ യുകെ യുടെ വരുംകാല പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചു. ഉദ്ഘാടന സമ്മേളനത്തിന്റെ ഭാഗമായി സമീക്ഷ യൂട്യൂബ് ചാനല്‍, സമീക്ഷ ഫേസ്ബുക് പേജ്, ഓണ്‍ലൈന്‍ അപ്ലിക്കേഷന്‍ പേജ്, സമീക്ഷ വാര്‍ഷിക കലണ്ടര്‍ എന്നിവയുടെ ഉദ്ഘാടനവും നിര്‍വഹിച്ചു.

യുകെ യിലെ വിവിധ മേഖലകളില്‍ നിന്നും എത്തിയ സമീക്ഷ പ്രവര്‍ത്തകര്‍ക്ക് കോവെന്ററിയിലെ സമീക്ഷ പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി. സമീക്ഷ യുകെ യുടെ തുടക്കം മുതലുള്ള പ്രവര്‍ത്തനങ്ങളെ സംക്ഷിപ്തമായി തന്റെ അധ്യക്ഷ പ്രസംഗത്തില്‍ സമീക്ഷ ദേശീയ പ്രസിഡന്റ് സ്വപ്‌ന പ്രവീണ്‍ അവതരിപ്പിച്ചു.



കുമാരി സ്‌നേഹ മരിയ എബ്രഹാം, രോഹന്‍ മോന്‍സി എന്നിവര്‍ക്ക് സമീക്ഷയുടെ അംഗത്വം നല്‍കിയിട്ടാണ് നവംബര്‍ 10മുതല്‍ ഫെബ്രുവരി 20വരെ നീണ്ടു നില്‍ക്കുന്ന മെമ്പര്‍ഷിപ് ക്യാമ്പയിന് സീതാറാം യെച്ചുരി തുടക്കം കുറിച്ചത്.




 


പ്രധാന വാർത്തകൾ
 Top