14 April Wednesday

എല്‍ഡിഎഫ് യുകെ - അയര്‍ലണ്ട് ആഗോള പ്രവാസി കൂട്ടായ്മ ഞായറാഴ്ച

വെബ് ഡെസ്‌ക്‌Updated: Sunday Apr 4, 2021

യുകെ> കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആവേശകരമായ അവസാനത്തിലേക്കെത്തുമ്പോള്‍ ഇടതുമുന്നണിയുടെ പ്രവാസഘടകമായ എല്‍ഡിഎഫ് യുകെ- അയര്‍ലണ്ട് വ്യത്യസ്തമായ  പരിപാടി അവതരിപ്പിച്ചു ശ്രദ്ധേയമായി.  ഏപ്രില്‍ 4 ഞായറാഴ്ച 3 മണിക്ക് ലോകത്തെമ്പാടുമുള്ള ഇടതുപക്ഷ പ്രവാസി സംഘടനാ പ്രതിനിധികളെ പങ്കെടുപ്പിച്ച് പ്രവാസി കൂട്ടായ്മ ഒരുക്കും.  കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ  വിലയിരുത്തലും ഇനിവരുന്ന സര്‍ക്കാരിനുള്ള പ്രതീക്ഷകളും യോഗത്തില്‍ പങ്കെടുക്കുന്നവര്‍ പങ്കുവെക്കും.

കേരള പ്രവാസി സംഘത്തിന്റെ സെക്രട്ടറി കെ വി അബ്ദുല്‍ഖാദര്‍ എംഎല്‍എ   ഉദ്ഘാടനം ചെയ്യുന്ന യോഗത്തെ തിരുര്‍ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയും ലോക കേരള സഭാംഗവുമായ ഗഫൂര്‍ പി ലില്ലീസ് അഭിവാദ്യം ചെയ്യും.

തുടര്‍ന്ന് പ്രവാസ ലോകത്തുനിന്നു  പി എം ജാബിര്‍ (ഒമാന്‍, ഡയറക്ടര്‍, പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് ) , ഒവി മുസ്തഫ (യുഎഇ  ഡയറക്ടര്‍, നോര്‍ക്ക റൂട്ട്‌സ് ) , കുഞ്ഞഹമ്മദ് കൂരാച്ചുണ്ട് (സൗദി ആറേബ്യ) ,  അനുപമ വെങ്കിടേഷ് ( അമേരിക്ക, മാധ്യമപ്രവര്‍ത്തക ), ഗിരികൃഷ്ണന്‍ രാധമ്മ (ജര്‍മനി), അനൂപ് പള്ളിക്കര ( അംഗോള), രവി ഭാസ്‌കരന്‍ (ബ്ലൂണെ ), റെജില്‍ പൂക്കുത്ത്  (ആസ്‌ട്രേലിയ ) , നന്ദിനി മോഹന്‍ സൗദി അറേബ്യ ) , അഡ്വ. സുഭാഷ് ചന്ദ്രന്‍ (സുപ്രീംകോര്‍ട്ട് ഓഫ് ഇന്ത്യ) , റഫീഖ് റാവുത്തര്‍ ( ഡയറക്ടര്‍ , കൈരളി പ്രവാസ ലോകം  ആന്റ്  സിഐഎംഎസ്) എന്നിവര്‍ സംസാരിക്കും.

ഓണ്‍ലൈന്‍ ആയി സൂം മീറ്റിംഗ് പ്ലാറ്റഫോമില്‍ നടക്കുന്ന പരിപാടി അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്‌സ് (എഐസി ) ഫേസ്ബുക്ക് പേജില്‍ (www.facebook.com/cpimaic/live ) തത്സമയം കാണാവുന്നതാണ്

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top