13 September Friday

ബ്രസീൽ വിമാനദുരന്തം: അനുശോചനം രേഖപ്പെടുത്തി യുഎഇ

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2024

ദുബായ് > ബ്രസീലിലുണ്ടായ വിമാനാപകടത്തിൽ 61 പേർ മരിച്ച സംഭവത്തിൽ സർക്കാരിനോടും ജനങ്ങളോടും മരിച്ചവരുടെ കുടുംബങ്ങളോടും അനുശോചനം അറിയിക്കുന്നതായി യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.

എയർലൈൻ വോപാസ് ലിൻഹാസ് ഏരിയാസ് നടത്തുന്ന എടിആർ-72 വിമാനം വെള്ളിയാഴ്ച കാസ്‌കവലിൽ നിന്ന് യാത്ര ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വിമാനത്തിൽ ഉണ്ടായിരുന്ന 61 പേരും അപകടത്തിൽ മരണപ്പെട്ടു. ബ്രസീലിലെ സാവോ പോളോ സ്റ്റേറ്റിലെ വിൻഹെഡോയിലാണ് വിമാനം തകർന്നുവീണത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top