Deshabhimani

ലെബനൻ - ഇസ്രായേൽ വെടിനിർത്തൽ കരാറിനെ യുഎഇ സ്വാഗതം ചെയ്തു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 29, 2024, 01:56 PM | 0 min read

ഷാർജ > ലെബനനും ഇസ്രായേലും തമ്മിലുള്ള വെടിനിർത്തൽ പ്രഖ്യാപനത്തെ യു എ ഇ സ്വാഗതം ചെയ്തു. ഇത് ശത്രുതയ്ക്ക് സ്ഥിരമായ വിരാമമിടുമെന്നും യു എ ഇ പ്രത്യാശ പ്രകടിപ്പിച്ചു. ഈ കരാറിലെത്താനുള്ള അമേരിക്കയുടെ ശ്രമങ്ങളെ അഭിനന്ദിയ്ക്കുകയും, സഹോദരരായ ലെബനീസ് ജനതയുടെ കൂടുതൽ ദുരിതങ്ങൾ തടയുന്നതിനുള്ള സുപ്രധാന നടപടിയായി ഇത് ഉയർത്തിക്കാട്ടുകയും ചെയ്തു. ലെബനോണിന്റെ പരമാധികാരവും, പ്രാദേശിക സമഗ്രതയും, അറബ്, പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ അതിൻ്റെ സ്ഥാനം പുനഃസ്ഥാപിക്കലും സന്തോഷകരമായ ഒന്നാണെന്നും, യുഎഇയുടെ  അചഞ്ചലമായ പിന്തുണ ലെബനോണിനോടുണ്ട് എന്നും വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.

സിവിലിയന്മാർക്ക് സമാധാനവും സുരക്ഷയും പുനഃസ്ഥാപിക്കുന്നതിനും പിരിമുറുക്കം കുറയ്ക്കുന്നതിനും മേഖലയിലെ ജനങ്ങളുടെ താൽപ്പര്യങ്ങൾ നേടിയെടുക്കുന്നതിനും സുരക്ഷ പുനഃസ്ഥാപിക്കുന്നതിനും നയതന്ത്ര ചർച്ചകൾ ആരംഭിക്കുന്നതിനും 1701 പ്രമേയം പൂർണമായി നടപ്പാക്കുന്നതിലേക്ക് കരാർ നയിക്കുമെന്നും മന്ത്രാലയം പ്രത്യാശ പ്രകടിപ്പിച്ചു.



deshabhimani section

Related News

0 comments
Sort by

Home