16 June Sunday

ദുബായ് ഭരണാധികാരിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്‌ച നടത്തി; ഷെയ്‌‌‌‌‌ഖ് മുഹമ്മദിന്റെ കേരള സന്ദര്‍ശനം ഈ വര്‍ഷം

സഫറുള്ള പാലപ്പെട്ടിUpdated: Saturday Feb 16, 2019

ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തന്റെ പുസ്‌തകം മുഖ്യമന്ത്രി പിണറായി വിജയന് സമ്മാനമായി നല്‍കിയപ്പോള്‍

ദുബായ് > യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു ചര്‍ച്ച നടത്തി. വെള്ളിയാഴ്‌ച രാത്രി വെള്ളിയാഴ്ച രാത്രി ശൈഖ് മുഹമ്മദിന്റെ ദുബായിലെ മര്‍മം കൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്‌ച. യുഎഇയിലെ മലയാളികള്‍ക്ക് നല്‍കുന്ന സ്‌നേഹത്തിന് നന്ദിപറഞ്ഞ മുഖ്യമന്ത്രി, ശൈഖ് മുഹമ്മദിനെ കേരളം സന്ദര്‍ശിക്കാന്‍ ക്ഷണിച്ചു. ക്ഷണം സ്വീകരിച്ച ശൈഖ് മുഹമ്മദ് താമസിയാതെ കേരളം സന്ദര്‍ശിക്കുന്ന കാര്യം പരിഗണിക്കുമെന്നും ഉറപ്പുനല്‍കി.

കേരളവും യുഎഇയും തമ്മിലുള്ള ബന്ധങ്ങളെക്കുറിച്ചും ഇരുവരും സംസാരിച്ചു. യുഎഇയില്‍ എല്ലായിടത്തുമായി ആയിരക്കണക്കിന് മലയാളികളുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ തന്റെ കൊട്ടാരത്തില്‍ എല്ലാവരും മലയാളികളാണെന്നായിരുന്നു ശൈഖ് മുഹമ്മദിന്റെ മറുപടി. കൂടിക്കാഴ്‌ചയില്‍ ഉഭയകക്ഷിബന്ധം വര്‍ധിപ്പിക്കുന്നതുസംബന്ധിച്ച് ചര്‍ച്ച നടത്തിയതായി ശൈഖ് മുഹമ്മദ് പിന്നീട് ട്വിറ്ററില്‍ കുറിച്ചു. ആദ്യമായാണ് മുഖ്യമന്ത്രി വിജയന്‍ ദുബായ് ഭരണാധികാരിയുമായി കൂടിക്കാഴ്‌ച നടത്തുന്നത്.

ലോക കേരള സഭ പ്രഥമ പശ്ചിമേഷ്യന്‍ മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിന് തൊട്ടു മുമ്പാണ് മുഖ്യമന്ത്രിക്ക് ഷെയ്ഖ് മുഹമ്മദിന്റെ സ്ഖനം ലഭിച്ചത്. ആവേശപൂര്‍വ്വമാണ് മുഖ്യമന്ത്രി ഇക്കാര്യം പൊതുസമ്മേനത്തില്‍ അറിയിച്ചത്. 'വളരെ സ്‌നേഹപൂര്‍വ്വമാണ് ഷെയ്ഖ് മുഹമ്മദ് തന്നെ സ്വീകരിച്ചത്. അതിനു കാരണം മലയാളി പ്രവാസികളാണ്. ഷെയ്ഖ് മുഹമ്മദ് എന്നോട് ഒരു കാര്യം ചോദിച്ചു. എന്തുകൊണ്ടാണ് ഇത്രയധികം മലയാളികള്‍ കേരളത്തില്‍ നിന്ന് ഇങ്ങോട്ട് വരുന്നതെന്ന്. ഞാന്‍ പറഞ്ഞു. ഈ രാജ്യത്തെ മലയാളികള്‍ രണ്ടാം വീടായി യുഎഇയെ കാണുന്നത്‌കൊണ്ടാണെന്ന്. ശാഖ മുഹമ്മദിന്റെ കൂടെ യുഎഇ രാജ്യാന്തര സഹകരണ സഹ മന്ത്രി അടക്കമുള്ള പ്രമുഖര്‍ ഉണ്ടായിരുന്നു. അവരും വളരെ സ്‌നേഹപൂര്‍വ്വമാണ്. സംസാരിച്ചത്. കാറിനടുത്തേക്ക് കൈ പിടിച്ചുകൊണ്ട് വന്ന തന്നെ യാതായയാക്കാനുള്ള വലിയ സൗമനസ്യം ഷെയ്‌ഖ് പ്രകടിപ്പിച്ചു. ഇതൊനൊക്കെ ഇടയാക്കിയത്. നിങ്ങള്‍ ഈ രാജ്യത്തിനു നല്‍കിയ സംഭാവകൊണ്ടാണ്;' മുഖ്യമന്തി വിശദീകരിച്ചു.

ഇന്ത്യന്‍ അംബാസഡര്‍ നവദീപ് സിങ് സൂരി, ചീഫ് സെക്രട്ടറി ടോം ജോസ്, നോര്‍ക്ക വൈസ് ചെയര്‍മാന്‍ എം.എ. യൂസഫലി, നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍, മുഖ്യമന്ത്രിയുടെ ഭാര്യ കമല, മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ് എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. അരമണിക്കൂറിലേറെ കൂടിക്കാഴ്ച നീണ്ടുനിന്നു. തന്റെ ആത്മകഥാംശമുള്ള പുതിയ കൃതിയായ 'മൈസ്റ്റോറി' എന്ന പുസ്തകവും ശൈഖ് മുഹമ്മദ് മുഖ്യമന്ത്രിക്ക് സമ്മാനിച്ചു. യു.എ.ഇ. മന്ത്രി റീം അല്‍ ഹാഷ്മിയും ചര്‍ച്ചയില്‍ സംബന്ധിച്ചിരുന്നു.

വിദേശ രാജ്യങ്ങളില്‍ നിന്നും വിവിധ അറബ് രാജ്യങ്ങളില്‍ നിന്നും യുഎഇയുടെ വിവിധ എമിറെറ്റുകളില്‍ നിന്നുമായി ഇരുപത്തയ്യായിരത്തോളം പേര്‍ ലോക കേരളസഭയുടെ പ്രഥമ പശ്ചിമേഷ്യന്‍ സമ്മേളനത്തില്‍ സംബന്ധിക്കാന്‍ ദുബായില്‍ എത്തിയിരുന്നു.


പ്രധാന വാർത്തകൾ
 Top