05 October Wednesday

യുഎഇയിൽ വീണ്ടും കനത്ത മഴയ്‌ക്ക് സാധ്യത

കെ എൽ ഗോപിUpdated: Sunday Aug 14, 2022

ദുബായ്> അടുത്ത അഞ്ചുദിവസം യുഎഇയിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറിൽ 45 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റും അനുഭവപ്പെടും. കടലിന് സമീപവും, ഉയർന്ന പ്രദേശങ്ങളിലും, വെള്ളം ഒളിച്ചിറങ്ങി വരാൻ സാധ്യതയുള്ള പ്രദേശങ്ങളിലും പോകുന്നത് ഒഴിവാക്കണമെന്നും ജാഗ്രത പാലിക്കണമെന്നും അധികാരികൾ നിർദ്ദേശിച്ചു.

അന്തരീക്ഷ ഊഷ്മാവ് ഉയർന്നു തന്നെയാണ് നിൽക്കുന്നത്. അബുദാബിയിൽ 44 ഡിഗ്രി സെൽഷ്യസും, ദുബായിൽ 43 ഡിഗ്രി സെൽഷ്യസും ആണ് ഇന്നത്തെ താപനില. അറബിക്കടലിലും ഒമാൻ കടലിലും ഉണ്ടായ മർദ്ദ വ്യതിയാനം മൂലം ശക്തമായ പൊടിക്കാറ്റ് വീശിയടിയ്ക്കുന്നതിനാൽ ഗതാഗതത്തിനു തടസ്സം നേരിടുന്നുണ്ട്. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കാൻ പോലീസ്  മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top