12 August Wednesday

യുഎഇ യിലെ അനധികൃത താമസം: രാജ്യം വിടാന്‍ പാസ്‌പോര്‍ട്ടും വിമാന ടിക്കറ്റും നിര്‍ബന്ധം

അനസ് യാസിന്‍Updated: Tuesday Jun 9, 2020


ദുബായ്‌ > അനധികൃത താമസക്കാർക്ക് പിഴ ഒഴിവാക്കി രാജ്യം വിടാൻ സാധുവായ പാസ്‌പോർട്ടും വിമാന ടിക്കറ്റും നിർബന്ധമെന്ന് യുഎഇ താമസ കുടിയേറ്റവിഭാഗം. 2020 മാർച്ച് ഒന്നിനുമുമ്പ് വിസ കാലഹരണപ്പെട്ട എല്ലാ താമസക്കാർക്കും പിഴ ഒഴിവാക്കി രാജ്യം വിടാമെന്നും ഫെഡറൽ അതോറിറ്റി ഡയറക്ടർ ജനറൽ സയീദ് രാകൻ അൽ റാഷിദി പറഞ്ഞു.

കാലഹരണപ്പെട്ട വിസയുള്ളവർക്ക്‌ ഈ ആനുകൂല്യം ലഭിക്കാൻ ആറു മണിക്കൂർ മുമ്പ്‌ അബുദാബി, ഷാർജ, റാസൽഖൈമ വിമാനത്താവളത്തിൽ എത്തണം. ദുബായിൽനിന്ന് പോകാൻ താൽപ്പര്യപ്പെടുന്നവർ 48 മണിക്കൂർ മുമ്പ്‌ അൽ ഖ്വസയിസ് പൊലിസ് സ്റ്റേഷൻ, സിവിൽ ഏവിയേഷൻ സെക്യൂരിറ്റി സെന്റർ, ടെർമിനൽ രണ്ടിന് അടുത്തുള്ള നാടുകടത്തൽ കേന്ദ്രം എന്നിവിടങ്ങളിൽ സമീപിക്കണം.

മറ്റിടങ്ങളിൽ എല്ലാം വിമാനത്താവളങ്ങളിൽ തന്നെയാണ് ചെക്കിങ്‌ സെന്റർ. അനധികൃത താമസക്കാർക്ക് രാജ്യത്തെ ഏത് വിമാനത്താവളത്തിൽനിന്നും യാത്ര ചെയ്യാം. 15 വയസ്സിൽ താഴെയുള്ളവരും ഭിന്നശേഷിക്കാരും ചെക്കിങ്‌ സെന്ററുകളിൽ പോകേണ്ടതില്ല. സ്വന്തം നാട്ടിലേക്കോ, മറ്റു രാജ്യങ്ങളിലേക്കോ പോകാൻ ആഗ്രഹിക്കുന്ന പ്രവാസികൾ റെസിഡന്റ്‌ പെർമിറ്റ് പുതുക്കണം.  മാർച്ച് ഒന്നിനുശേഷം വിസാ കാലാവധി അവസാനിച്ചവർക്ക് ഈ വർഷാവസാനംവരെ കാലാവധി നീട്ടി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top