22 September Tuesday
പ്രവാസികള്‍ക്ക് ആശ്വാസം

കാലഹരണപ്പെട്ട സന്ദര്‍ശക വിസാ കാലാവധി യുഎഇ നീട്ടി

വെബ് ഡെസ്‌ക്‌Updated: Monday Aug 10, 2020
 
മനാമ > മാര്‍ച്ച് ഒന്നിന് ശേഷം കാലഹരണപ്പെട്ട സന്ദര്‍ശക വിസകളുടെ കാലാവധി യുഎഇ ഒരു മാസം കൂടി നീട്ടി. ആഗസ്ത് 11 മുതല്‍ ഒരു മാസത്തേക്ക് കാലാവധി നീട്ടി നല്‍കിയത്.
 
കാലാവധി കഴിഞ്ഞ സന്ദര്‍ശക വിസക്കാര്‍ക്ക് രാജ്യം വിടാനുള്ള സമയ പരിധി തിങ്കളാഴ്ച അവസാനിക്കാനിരിക്കെയാണ് പൗരത്വ വിഭാഗം ഫെഡറല്‍ അതോറിറ്റിയുടെ തീരുമാനം.
 
കാലാവധി കഴിഞ്ഞ സന്ദര്‍ശക, ടൂറിസ്റ്റ് വിസക്കാര്‍ ജൂലായ് 11 മുതല്‍ ആഗസ്ത് 10 വരെയുള്ള ഒരു മാസത്തിനിടെ രാജ്യം വിടണമെന്നായിരുന്നു ജൂലായില്‍ ഫെഡറല്‍ അതോറിറ്റി പ്രഖ്യാപിച്ചിരുന്നത്.
 
എല്ലാ പിഴകളും ഒഴിവാക്കി നിയമ ലംഘനമില്ലാതെ അവരെ രാജ്യം വിടാന്‍ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് തീരുമാനമെന്ന് അതോറിറ്റി തിങ്കളാഴ്ച വൈകീട്ട് ട്വിറ്ററില്‍ അറിയിച്ചു.
മലയാളികളടക്കം പതിനായിരകണക്കിന് പേര്‍ക്ക് ആശ്വാസമാണ് യുഎഇ സര്‍ക്കാരിന്റെ പുതിയ തീരുമാനം.
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top