Deshabhimani

ഫിലിപ്പിൻസിന് സഹായഹസ്തവുമായി യുഎഇ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 03, 2024, 01:38 PM | 0 min read

ദുബായ് > ഫിലിപ്പിൻസിൽ കരീന ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ യുഎഇ വിമാനം അയച്ചു. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ നിർദേശത്തെ തുടർന്നാണിത്. ദുരിതബാധിതരുടെ അടിയന്തര ആവശ്യങ്ങൾക്കായി ഭക്ഷ്യവസ്തുക്കൾ, അവശ്യവസ്തുക്കൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയും യുഎഇ നൽകി.

യുഎഇ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം ബിൻത് ഇബ്രാഹിം അൽ ഹാഷിമി ഫിലിപ്പീൻസിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. ഫിലിപ്പിനോ സമൂഹത്തിന് യുഎഇ നൽകുന്ന പിന്തുണ ഉയർത്തിക്കാട്ടുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിന് അദ്ദേഹം അടിവരയിടുകയും ചെയ്തു.

കരീന ചുഴലിക്കാറ്റ് ഫിലിഫിലിപ്പിൻസിൽ കരീന ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ യുഎഇ വിമാനം അയച്ചു. ൻസിന്റെ തലസ്ഥാനമായ മനിലയെയും കാലബാർസൺ, മിമറോപ, സെൻട്രൽ ലുസോൺ, ബാംഗ്‌സമോറോ എന്നിവയുൾപ്പെടെയുള്ള മറ്റ് പ്രദേശങ്ങളെയും സാരമായി ബാധിച്ചു. ആയിരക്കണക്കിന് ആളുകളെയാണ് താത്കാലിക ഒഴിപ്പിക്കൽ കേന്ദ്രങ്ങളിലേക്ക് മാറ്റിയത്.







 



deshabhimani section

Related News

View More
0 comments
Sort by

Home