ദുബായ്> യുഎഇ ഉപപ്രധാനമന്ത്രി ഹിസ് ഹൈനസ് ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും സൈപ്രസ് വിദേശകാര്യ മന്ത്രി ഡോ. കോൺസ്റ്റാൻ്റിനോസ് കോംബോസുമായി കൂടിക്കാഴ്ച നടത്തി. പശ്ചിമേഷ്യയിലെ സംഭവവികാസങ്ങളെക്കുറിച്ച് ഇരുവരും ചർച്ച നടത്തി. ഗാസ മുനമ്പിലെ മാനുഷിക പ്രത്യാഘാതങ്ങൾ ലഘൂകരിക്കാനുള്ള വഴികളെക്കുറിച്ചും ചർച്ച ചെയ്തു. മേഖലയിൽ തീവ്രവാദവും സംഘർഷവും അക്രമവും വർദ്ധിക്കുന്ന സാഹചര്യത്തിൽ ഗാസ മുനമ്പിലെ എല്ലാ സിവിലിയൻമാരുടെയും സുരക്ഷാ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും പരാമർശിച്ചു.
ഗാസയിലെ ജനങ്ങൾക്ക് ആവശ്യമായ മാനുഷിക പിന്തുണ നൽകേണ്ടതിൻ്റെയും വെടി നിർത്തൽ അടിയന്തിരമായി നടപ്പിലാക്കേണ്ടതിൻെറയും ആവശ്യകതയും ഇരുവരും വ്യക്തമാക്കി. വെടി നിർത്തൽ ഉറപ്പാക്കാൻ എല്ലാ പ്രാദേശിക, അന്തർദേശീയ ശ്രമങ്ങളുടെയും ആവശ്യകതയെക്കുറിച്ച് ഷെയ്ഖ് അബ്ദുല്ല പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും തന്ത്രപരമായ പങ്കാളിത്ത ബന്ധവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളും അവർ ചർച്ച ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..