മനാമ: യുഎഇയില്‍ പ്രവാസി നിക്ഷേപകര്‍ക്ക് ഡിസംബര്‍ ഒന്നു മുതല്‍ ബിസിനസില്‍ നൂറു ശതമാനം ഉടമസ്ഥാവകാശം അനുവദിക്കും. യുഎഇ പൗരന്മാരെ സ്പോണ്സര്മാരാക്കാതെ തന്നെ നിക്ഷേപകര്‍ക്ക് സംരഭങ്ങള്‍ ആരംഭിക്കാനാകുന്ന നിയമത്തിന് പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് അംഗീകാരം നല്കി.
കമ്പനികളെയും അവരുടെ ഓഹരിയുടമകളെയും സംബന്ധിച്ച 2015 ലെ നിയമം ഭേദഗതി ചെയ്തതാണ് പുതിയ നിയമം പ്രഖ്യാപിച്ചത്.
യുഎഇയില്‍ ലൈസന്‍സുള്ളതും രജിസ്റ്റര്‍ ചെയ്തതുമായ കമ്പനികള്‍ക്ക് 100 ശതമാനം ഉടമസ്ഥാവകാശം അനുവദിക്കുന്നതാണ് ഭേദഗതി. ഏറെക്കാലമായി ബിസിനസ് സമൂഹം കാത്തിരിക്കുന്ന നിയമമാണിത്. നിലവിലെ കമ്പനി നിയമമനുസരിച്ച് വിദേശികള്‍ക്ക് 49 ശതമാനവും യുഎഇ പൗരന്മാര്ക്ക് 51 ശതമാനവുമാണ് കമ്പനിയില്‍ ഉടമസ്ഥാവകശാം അനുവദിക്കുന്നത്.
ഭേദഗതി ചെയ്ത നിയമത്തിലെ ആര്‍ട്ടിക്കിള്‍ 10 പ്രകാരം, തന്ത്രപ്രധാന മേഖലയിലെ കമ്പനികള്‍ക്ക് ലൈസന്‍സ് നല്‍കാനായി മന്ത്രിസഭാ കമ്മിറ്റി രൂപീകരിക്കുകയും അവരുടെ ശുപാര്‍ശകളെ അടിസ്ഥാനമാക്കി തീരുമാനം എടുക്കുകയും ചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..