29 May Friday

യുഎഇയില്‍ രണ്ടുപേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Feb 8, 2020

ദുബായ് > യുഎഇയില്‍ രണ്ടു പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം ഏഴായി. കൊറോണ വൈറസ് ലക്ഷണങ്ങള്‍ കണ്ടവരില്‍ ലോകാരേഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായി ആനുകാലികമായി നടത്തിയ പരിശോധനയിലാണ് രണ്ടുപേര്‍ക്കു കൂടി അസുഖം കണ്ടെത്തിയതെന്ന് ആരോഗ്യ, പ്രതരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാം അറിയിച്ചു.

 വൈറസ് കണ്ടെത്തിയ ചൈന, ഫിലിപ്പൈന്‍സ് സ്വദേശികള്‍ നിരീക്ഷണത്തിലാണെന്നും ഇവര്‍ക്ക് ഏറ്റവും ഉയര്‍ന്ന ചികിത്സ ലഭ്യമാക്കുന്നതായും മന്ത്രാലയം വ്യക്തമാക്കി. സ്വദേശികളുടെയും വിദേശികളുടെയും ആരോഗ്യ സംരണക്ഷണത്തിനായി എടുക്കുന്ന മുന്‍കരുതല്‍ നടപടികള്‍ തുടരും. 
 


പ്രധാന വാർത്തകൾ
 Top