08 November Friday

കുടുക്കയിലെ സമ്പാദ്യം ദുരിതാശ്വാസ നിധിയിലേക്ക് നൽകി രണ്ട് വിദ്യാർഥിനികൾ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2024

സലാല >  കുടുക്കയിലെ സമ്പാദ്യം ദുരിതാശ്വാസ നിധിയിലേക്ക് നൽകി രണ്ട് വിദ്യാർഥിനികൾ. ഇന്ത്യൻ സ്കൂൾ വിദ്യാർഥിനികളായ അദ്വികയും, ആത്മികയുമാണ് ദുരിതാശ്വാസ നിധിയിലേക്ക് തങ്ങളുടെ സമ്പാദ്യം നൽകിയത്. ആഘോഷ വേളകളിലും മറ്റും ബന്ധുക്കളിൽ നിന്നും ലഭിച്ചിരുന്ന തുകയുൾപ്പെടെയാണ് വയനാട്ടിൽ വേദനയനുഭവിക്കുന്ന കുടുംബങ്ങൾക്കായി ഇവർ നൽകിയത്. തുംറൈറ്റിലെ ആരോഗ്യ വിഭാഗത്തിലെ രാജേഷ് പട്ടോണ, ദിവ്യ ദമ്പതികളുടെ മക്കളാണ് അദ്വികയും, ആത്മികയും. തുംറൈറ്റ് ഇന്ത്യൻ സോഷ്യൽ അസോസിയേഷൻ (ടിസ) ശേഖരിക്കുന്ന ധനസമഹാരണത്തിലേക്കാണ് ഇവർ സംഭാവന ചെയ്തത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top