കുവൈത്ത് സിറ്റി> തിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈത്ത് ( ട്രാക്ക് ) കേന്ദ്ര കമ്മിറ്റി ഹ്രസ്വ സന്ദർശനാർത്ഥം കുവൈത്തിൽ എത്തിയ കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന് സ്വീകരണം നൽകി. അബ്ബാസിയ ശ്രീരാഗം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് എം എ നിസ്സാം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീരാഗം സുരേഷ് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിനെ പൊന്നാടയണിയിച്ചു. ട്രാക്കിന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ച ചിറ്റയം ഗോപകുമാർ അസോസിയേഷന്റെ നാട്ടിലെ എല്ലാ പ്രവർത്തനങ്ങൾക്കും പിന്തുണ ഉറപ്പു നൽകി.
ചെയർമാൻ പി ജി ബിനു, വൈസ് പ്രസിഡന്റ് എ മോഹനകുമാർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ജനറൽ സെക്രട്ടറി ആർ രാധാകൃഷ്ണൻ സ്വാഗതവും ട്രഷറർ ലിജോയി ജോളി ലില്ലി നന്ദിയും പറഞ്ഞു. സെക്രട്ടറിമാരായ ആഷ്ലി ജോസഫ്, വിജിത്ത് കുമാർ വി ആർ,ജോ. ട്രഷറർ കൃഷ്ണ രാജ്, ചീഫ് കോർഡിനേറ്റർ കെ ആർ ബൈജു, കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ ഒ അരുൺ കുമാർ, പ്രശാന്ത് എസ്, റോബർട്ട് രത്നരാജ്, വനിത വേദി ഭാരവാഹികളായ ശ്രീകല സുരേഷ്,ഷിനി റോബർട്ട്, എ ആർ അശ്വതി, ജിൻസി ലതീഷ് ഏരിയാകമ്മിറ്റി ഭാരവാഹികളായ രഞ്ജിത്ത് ജോണി, മണികണ്ഠൻ ഗംഗാധരൻ, റ്റിബുഷ്യാസ് ലോപ്പസ്, അജി കുട്ടപ്പൻ, സുകുമാരൻ കുമാർ, ബോസ്കോ ആന്റണി, ബാബുരാജ് മറ്റ് ഏരിയ എക്സിക്യൂട്ടീവ് അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..