Deshabhimani

ടോളറൻസ് അവാർഡ് ശൈഖ് അലി അൽ ഹാഷ്മിയ്ക്ക്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 22, 2024, 05:27 PM | 0 min read

അബുദാബി > യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ മതകാര്യ ഉപദേഷ്ടാവ് ശൈഖ് അലി ബിൻ അൽ സയിദ് അബ്ദുറഹിമാൻ അൽ ഹാഷ്മിക്ക് ടോളറൻസ് അവാർഡ്. ബഹുസ്വരതയെയും പരസ്‌പര ബഹുമാനത്തെയും കുറിച്ചുള്ളകാഴ്ചപ്പാടുകളുടെ പ്രചരണവും ലോക സമാധാനത്തിനും സഹിഷ്ണുതക്കും യുഎഇ മുന്നോട്ടുവെക്കുന്ന ആശയങ്ങളെ ആഗോള സമൂഹത്തിൽ പ്രചരിപ്പിക്കുന്നതിലും സൗഹാർദവും സഹവർത്തിത്വവും പരിപോഷിപ്പിക്കുന്നതിനുളള സമഗ്രമായ സംഭാവനകളെ ആദരിച്ചാണ് അവാർഡ് നൽകുന്നത്.

പ്രവാസി സാഹിത്യാൽസവിനോട് അനുബന്ധിച്ച് നടക്കുന്ന ടോളറൻസ് കോൺഫറൻസിൽ ശൈഖ് അലി അൽ ഹാഷ്മിയ്ക്ക്
ടോളറൻസ് അവാർഡ് നൽകും. അബ്ദുറഹിമാൻ അബ്ദുള്ള, ഉസ്മാൻ സഖാഫി തിരുവത്ര, മുസ്തഫ ദാരിമി കടാങ്കോട്, ഫിർദൗസ് സഖാഫി കടവത്തൂർ, ഹംസ അഹ്സനി, റഫീഖ് സഖാഫി വെള്ളില, ജാഫർ കണ്ണപുരം തുടങ്ങിയ മത, സാമൂഹിക, സാംസ്കാരിക, വ്യവസായ രംഗത്തെ പ്രമുഖർ പങ്കെടുക്കും. 14 -ാമത് യുഎഇ നാഷനൽ പ്രവാസി സാഹിത്യോത്സവ് സംഘാടക സമിതിയാണ് അവാർഡ് നൽകുന്നത്.



deshabhimani section

Related News

0 comments
Sort by

Home