14 September Saturday

ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞ മലപ്പുറം തിരൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

വെബ് ഡെസ്‌ക്‌Updated: Monday May 22, 2023

ഹനീഫ

റിയാദ് > ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞ മലപ്പുറം തിരൂർ സ്വദേശി അളമ്പത്തൂർ ഹനീഫയുടെ (66) മൃതദേഹം നാട്ടിലെത്തിച്ചു. അളമ്പത്തൂർ മരക്കാർ - കുഞ്ഞിമോൾ ദമ്പതികളുടെ മകനാണ്. കഴിഞ്ഞ12 വർഷമായി റിയാദിലെ അൽ കാർമൽ കമ്പനിയിൽ ഓഫീസ് ബോയ് ആയി ജോലി ചെയ്‌തു വരികയായിരുന്നു. ഭാര്യ ഫാത്തിമ. ഷംന, മെഹ, മുഹമ്മദ് ഷെബിൻ എന്നിവർ മക്കളാണ്. സഹോദരന്മാർ സലീം, സിദ്ധീഖ്.

സുഹൃത്തുക്കളുമായി സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെ ഹനീഫയ്‌ക്ക് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയും, ആബുലൻസ് എത്തി പരിശോധനയിൽ മരണം സ്ഥിരീകരിക്കുകയുമായിരുന്നു.  സുമേഷി ആശുപത്രി മോർച്ചറിയിലേക്ക്  മാറ്റിയ മൃതദേഹം  നടപടി ക്രമങ്ങൾ പൂർത്തിയാക്കി എയർ ഇന്ത്യ വിമാനത്തിൽ കോഴിക്കോട്‌  എത്തിച്ചു. ബന്ധുക്കൾ ഏറ്റുവാങ്ങിയ മൃതദേഹം തിരൂർ കോരങ്ങത്ത്  ജുമാമസ്‌ജിദ് ഖബറിസ്ഥാനിൽ സംസ്‌കരിച്ചു. മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് കേളി കലാസാംസ്‌കാരിക വേദി ബത്ഹ ജീവകാരുണ്യ വിഭാഗം നേതൃത്വം നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top