20 August Saturday

തുക്ബ കുടുംബവേദി ആരവം-2022 കലാസന്ധ്യ

വെബ് ഡെസ്‌ക്‌Updated: Friday Jun 10, 2022

ദമ്മാം> നവോദയ തുക്ബകുടുംബവേദി ആരവം 2022  കലാസന്ധ്യ സംഘടിപ്പിച്ചു. റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ പ്രിയങ്കരനായ ഗായകൻ ഇമ്രാൻഖാനോടൊപ്പം പ്രവാസമേഖലയിലെ കലാകാരന്മാരും പങ്കെടുത്ത കലാസന്ധ്യ ജനപങ്കാളിത്തംകൊണ്ട് ആവേശകരമായി. 150 ൽ പരം കലാകാരന്മാരെയും കലാകാരികളെയും പങ്കെടുപ്പിക്കാൻ തുക്ബ കുടുംബവേദിക്കായി.   അഹമ്മദ് ഷാ അവതരിപ്പിച്ച മിമിക്രി കാണികൾക്ക്‌ ആവേശമായി. നവോദയ വനിതാവേദി വീട്ടരങ്ങ് പ്രവർത്തകരുടെ വിവിധ സ്റ്റാളുകൾ, ചിത്രപ്രദർശനം, മൈലാഞ്ചി കോർണർ എന്നിവ ഉണ്ടായിരുന്നു.

കേന്ദ്ര ജനറൽ സെക്രട്ടറി റഹിം മടത്തറ, കേന്ദ്ര രക്ഷാധികാരി പവനൻ മൂലക്കീൽ, കേന്ദ്ര കുടുംബവേദി സെക്രട്ടറി ഉമേഷ് കളരിക്കൽ, പ്രസിഡൻറ് നന്ദിനി മോഹൻ, ട്രഷറർ രാജേഷ് ആനമങ്ങാട്, വൈസ് പ്രസിഡന്റ വിദ്യാധരൻ കോയാടാൻ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top