Deshabhimani

തൃശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് ‘മഹോത്സവം’

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 09, 2024, 05:56 PM | 0 min read

കുവൈത്ത്‌ സിറ്റി > തൃശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാസ്‌ക്) 18ാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന ‘മഹോത്സവം- 2k24’ വെള്ളിയാഴ്ച മൈദാൻ ഹവല്ലി അമേരിക്കൻ ഇന്റർനാഷനൽ സ്‌കൂളിൽ നടക്കും. വൈകുന്നേരം നാലിന് ഘോഷയാത്രയോടെ പരിപാടി ആരംഭിക്കും.

ചടങ്ങിൽ മുഖ്യാതിഥിയായി ഇന്ത്യൻ അംബാസഡർ ഡേ. ആദർശ് സ്വൈക പങ്കെടുക്കുമെന്നും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സ്വാഗത നൃത്തം, ചെണ്ടമേളം, പിന്നണി ഗായകരായ അഞ്ജു ജോസഫ്, ലിബിൻ സക്കറിയ, വൈഷ്ണവ്, റയാനാ രാജ്, ഡി ജെ സാവിയോ എന്നിവർ ഒരുക്കുന്ന സംഗീത വിരുന്ന് എന്നിവ നടക്കും.

10,12 ക്ലാസുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾ, പ്ലസ് ടു തലത്തിൽ കുവൈത്തിൽ കൂടുതൽ മാർക്ക് കരസ്ഥമാക്കിയ ഹന്നാ റായേൽ സഖറിയ, ഗർഷോം അവാർഡ് ജേതാവ് ഷൈനി ഫ്രാങ്ക് എന്നിവരെ മഹോത്സവ വേദിയിൽ ആദരിക്കും. വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് ബിജു കടവി, പ്രോഗ്രാം കൺവീനർ ജഗദാബംരൻ, സെക്രട്ടറി മുകേഷ് ഗോപാലൻ, വനിതവേദി ജനറൽ കൺവീനർ ജെസ്നി ഷമീർ, ട്രഷറർ തൃതീഷ് കുമാർ, മീഡിയ കൺവീനർ വിഷ്ണു കരിങ്ങാട്ടിൽ, അസോസിയേഷൻ ഭാരവാഹികളായ എംഎൽസിജു, സി ഡി ബിജു, ജിൽ ചിന്നൻ, ഷാന ഷിജു, സകീന അഷ്‌റഫ്‌ എന്നിവർ പങ്കെടുത്തു.
 



deshabhimani section

Related News

0 comments
Sort by

Home