21 September Saturday

സീറോ മലബാർ കൾച്ചറൽ അസോസിയേഷൻ ബാലദീപ്തി സമ്മർ ക്യാമ്പ് 'നൂറാ 2019' സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2019

 കുവൈറ്റ്‌ > സീറോ മലബാർ കൾച്ചറൽ അസോസിയേഷൻ കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ബാലദീപ്തി അംഗങ്ങൾക്കായി ത്രിദിന സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു. നൂറാ 2019
എന്ന പേരിൽ സംഘടിപ്പിക്കപ്പെട്ട ക്യാമ്പിൽ എട്ടു മുതൽ പന്ത്രണ്ടു വരെ ക്ലാസുകളിലെ 160 കുട്ടികൾ പങ്കെടുത്തു. ഗ്രൂപ്പ് ഡയനാമിക്സ്, പാർട്ടിസിപ്പേറ്റീവ് സെഷൻസ് തുടങ്ങിയ ശാസത്രീയ മാർഗങ്ങളിലൂടെ യുവതലമുറയ്ക്ക് പരിശീലനം നൽകുന്നതിൽ ഇരുപത്തഞ്ചു വർഷത്തെ അനുഭവസമ്പത്തുമായി പാലാ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടീം ജി ആൻഡ്‌ എഎംപി ടി യുടെ നേതൃത്വത്തിലാണ്‌ ക്യാമ്പ് സംഘടിപ്പിക്കപ്പെട്ടത്.
 ലാഫിങ് തെറാപ്പി, മെഡിറ്റേഷൻ, സ്വിമ്മിങ്, ക്യാമ്പ് ഫയർ, പ്രസംഗ പരിശീലനം , ലൈഫ് ഗോൾ സെറ്റിങ്, കരിയർ ഗൈഡൻസ് തുടങ്ങിയ മേഖലകളിൽ വിലപ്പെട്ട വിവരങ്ങളാണ് മൂന്ന് ദിവസങ്ങളിലായി കുട്ടികൾക്ക് ലഭിച്ചത്. നോർത്തേൺ അറേബ്യ വികാരിയേറ്റ് സീറോമലബാർ എപ്പിസ്കോപ്പൽ വികാരി റവ: ഫാ. ജോണി ലോണിസ്, അബ്ബാസിയ ഇടവക അസിസ്റ്റന്റ് വികാരി റവ: ഫാ.പ്രകാശ് കാഞ്ഞിരത്തിങ്കൽ എന്നിവർ ക്യാമ്പ് സന്ദർശിച്ചു. തോമസ് കുരുവിള, സുനിൽ റാപ്പുഴ, ബിജു പി ആന്റോ,ലിയോ കൊള്ളനൂർ, ജോണി തറപ്പേൽ,  വിൽസൺ വടക്കേടത്തു, ജെഫ്രിൻ ജോയ്,  ക്രിസ്റ്റോ ടോമി ഫിലിപ്പ് , ട്രഷറർ അലൻ റിജോയ് എന്നിവർ നേതൃത്വം നൽകി.


പ്രധാന വാർത്തകൾ
 Top