Deshabhimani

പിൻവലിച്ച നോട്ടുകൾ മാറ്റാനുള്ള സമയം ഡിസംബർ 31 വരെ മാത്രം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 02, 2024, 06:00 PM | 0 min read

മസ്കത്ത് > സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ പിൻവലിച്ച  വിവിധ നോട്ടുകൾ മാറ്റിയെടുക്കുന്നതിനുള്ള സമയ പരിധി അവസാനിക്കുന്നു. ഈ മാസം 31 വരെയാണ് അനുവദിച്ച സമയം. ഇതിന് ശേഷം ഇത്തരം നോട്ടുകളുടെ ഉപയോഗം നിയമ വിരുദ്ധമായി കണക്കാക്കും. 2020ന് മുമ്പുള്ള കാലങ്ങളിലായി സി ബി ഒ പുറത്തിറക്കിയ കറൻസികളുടെ ചില വിഭാഗങ്ങളുടെ ഉപയോഗമാണ് അവസാനിപ്പിച്ചിരിക്കുന്നത്. ഇത്തരം ബാങ്ക് നോട്ടുകൾ കൈവശമുള്ളവർ വരും ദിവസങ്ങളിൽ അവ മാറ്റിയെടുക്കേണ്ടതാണെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം, കൈവശമുണ്ടായിരുന്ന പിൻവലിച്ച നോട്ടുകൾ പലരും ഇതിനോടകം നിശ്ചിത ബാങ്കുകൾ വഴി മാറ്റിയെടുത്തിയിട്ടുണ്ട്.

അസാധുവാക്കിയ നോട്ടുകൾ

1995 നവംബറിൽ സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ പുറത്തിറക്കിയ ഒരു റിയാൽ, 500 ബൈസ, 200 ബൈസ, 100 ബൈസ
2000 നവംബറിൽ ഇഷ്യൂ ചെയ്ത 50, 20, 10, അഞ്ച് റിയാലുകൾ.
2005ൽ പുറത്തിറക്കിയ ഒരു റിയാൽ
2010ൽ പുറത്തിറക്കിയ 20 റിയാൽ
2011, 2012 വർഷങ്ങളിൽ സെൻട്രൽ ബേങ്ക് ഓഫ് ഒമാൻ നൽകിയ 50, 10, അഞ്ച് റിയാലുകൾ
2015ൽ പുറത്തിറക്കിയ ഒരു റിയാൽ
2019ൽ നൽകിയ 50 റിയാൽ

ഈ പറഞ്ഞ നോട്ടുകൾ കൈവശമുള്ളവർ അത് മാറ്റിവാങ്ങേണ്ടതാണ്. ഇപ്പോൾ നിലവിലുള്ളതുമായാണ് ഇവ മാറ്റേണ്ടത്. അതായത്  അസാധു നോട്ടിന് പകരം പുതിയ നോട്ടുകൾ ഇറക്കില്ല. അതേസമയം, ഈ മാസം 31 വരെ ഇവ ഉപയോഗിക്കുന്നതിന് വിലക്കുണ്ടാകില്ല. വിനിമയം നടത്താൻ സാധിക്കും. മാറ്റിവാങ്ങാനുള്ള സമയം കഴിഞ്ഞാൽ മാത്രമാകും ഈ നോട്ടുകൾ വിനിമയം ചെയ്യുന്നത് നിയമവിരുദ്ധമാകുമെന്നും സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ അറിയിച്ചു
 



deshabhimani section

Related News

0 comments
Sort by

Home