11 August Thursday

ഇൻഡോ അറബ് കൾച്ചറൽ ഫെസ്റ്റിന്റെ ഫേസ്ബുക്ക്‌ പേജ്‌ ലോഞ്ച്‌ ചെയ്തു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 10, 2021

അബുദാബി> യുഎഇ യുടെ അൻപതാം ദേശീയ ദിനത്തോട് അനുബന്ധിച്ച് ഡിസംബർ 3 നു അൽ നാസർ ലിഷർ ലാന്റിൽ നടക്കുന്ന  "The Glory of 50 -  Indo Arab Cultural Fest -2021"  ന്റെ  ഫേസ്ബുക്ക് പേജ്  ലോഞ്ചിങ്ങ് ലോക കേരളസഭാഅംഗം എൻ.കെ.കുഞ്ഞമ്മദ് നിർവഹിച്ചു.

പ്രശസ്ത പിന്നണി ഗായിക സിത്താര കൃഷ്ണകുമാർ നേതൃത്വം കൊടുക്കുന്ന " മലബാറിക്കസ് " ബാൻന്റിന്റെ ലൈവ് പ്രോഗ്രാം ഡിസംബർ 3ന് അൽനാസർ ലിഷർലാന്റിൽ അരങ്ങേറും . ഇന്ത്യയുടെയും യു.എ.ഇ യുടെയും സംസ്കാരങ്ങൾ വിളിച്ചോതുന്ന വിവിധ പരിപാടികളും അരങ്ങേറുമെന്ന് സ്വാഗത സംഘം ചെയർമാൻ ഓ.വി.മുസ്തഫ, ജനറൽ കൺവീനർ കെ.വി.സജീവൻ എന്നിവർ അറിയിച്ചു.

സംഘാടകരായ അൻവർ ഷാഹി, പ്രദീപ് തോപ്പിൽ., റിയാസ് കൂത്തുപറമ്പ് , സുചിത സുബ്രൂ, അനീഷ് മണ്ണാർക്കാട് , വിജിഷ ,പ്രിൻസ്‌, രാകേഷ് മാട്ടുമ്മൽ ,നൗഫൽ പട്ടാമ്പി ,അശ്രീദ്, വിപിൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ഫേസ്ബുക്ക്‌ പേജ്‌...
https://www.facebook.com/Indo-Arab-Cultural-Fest-2021-102137505613647/


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top