റദ്ദാക്കിയിരുന്ന മദ്യ നികുതി ദുബായ് ഭരണകൂടം പുനഃസ്ഥാപിച്ചു
ദുബായ് > മദ്യത്തിൻമേലുള്ള 30 ശതമാനം നികുതി ദുബായ് ഭരണകൂടം പുനഃസ്ഥാപിച്ചു. കഴിഞ്ഞ രണ്ടു വർഷമായി താൽക്കാലികമായി ഇത് റദ്ദാക്കിയിരുന്നു. 2025 ജനുവരി ഒന്നു മുതൽ നികുതി വീണ്ടും പ്രാബല്യത്തിൽ വരും. ഇതുമായി ബന്ധപ്പെട്ട് ദുബായ് മുനിസിപ്പാലിറ്റിയിൽ നിന്ന് അറിയിപ്പ് ലഭിച്ചതായി മദ്യ റീട്ടെയിലർ ആഫ്രിക്കൻ ഈസ്റ്റേൺ കമ്പനി ദുബായിലെ റസ്റ്റോറന്റുകൾക്കും ബാറുകൾക്കും അയച്ച സന്ദേശത്തിൽ അറിയിച്ചു.
2023ലാണ് ദുബായ് മുനിസിപ്പാലിറ്റി എമിറേറ്റിലെ മദ്യവിൽപ്പനയുടെ 30 ശതമാനം നികുതി ഒരു വർഷത്തേക്ക് നീക്കം ചെയ്തതിരുന്നത്. 2025 ജനുവരി 1 ബുധനാഴ്ച മുതലുള്ള എല്ലാ ഓർഡറുകൾക്കും പുതിയ നികുതി പ്രാബല്യത്തിൽ വരും. ഈ ഫീസ് പൂർണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആവശ്യമായ എല്ലാ സംവിധാനങ്ങളും നിലവിലുണ്ടെന്ന് ഉറപ്പുവരുത്താൻ വ്യാപാര സ്ഥാപനങ്ങൾക്ക് ദുബായ് മുനിസിപ്പാലിറ്റി നിർദ്ദേശം നൽകിയതായും അധികൃതർ അറിയിച്ചു.
0 comments