07 October Monday

ഡിമാൻഡ് മാവേലിക്ക് തന്നെ; ഒമാൻ ഓണാഘോഷത്തിൽ താരമായി വനിതാ മാവേലി

വെബ് ഡെസ്‌ക്‌Updated: Saturday Sep 14, 2024

മസ്ക്കത്ത് > മസ്‌കത്തിൽ നടന്ന ഓൾ കേരള വിമൻസ് മസ്കറ്റ്  അനോഖി 2024 എന്ന വനിതാ കൂട്ടായ്മയുടെ ഓണാഘോഷത്തിൽ വനിതാ മാവേലി ശ്രദ്ദേയമായി. തൃശൂർ സ്വദേശിയും കാബൂറയിൽ താമസിക്കുകയും ചെയ്യുന്ന റംസീനയാണ് മാവേലിയായത്. ഓണാഘോഷത്തിന് സിനിമാ താരം ശ്വേതാമേനോൻ മുഖ്യാതിഥിയായി എത്തി. വനിത മാവേലി തന്നെ അത്ഭുതപ്പെടുത്തിയെന്ന് ശ്വേത മേനോൻ പറഞ്ഞു.


വനിത തന്നെ മാവേലി വേഷം കെട്ടണം എന്ന് സംഘടകർക്ക് നിർബന്ധമുണ്ടായിരുന്നു. അതിനായി വാടകക്കെടുത്ത വേഷവും മസ്‌കത്തിലെ മേക്കപ്പ് മാൻ റെജി പുത്തൂരിന്റെ കരവിരുതും കൂടിയായപ്പോൾ റംസീന മാവേലിയായി മാറി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top