17 September Tuesday

ഇന്ത്യൻ സ്‌കൂൾ അധ്യാപകദിനം ആഘോഷിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Sep 7, 2019
മനാമ >  ഇന്ത്യൻ സ്‌കൂൾ ഇസ ടൗൺ കാമ്പസിൽ അധ്യാപകദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.  മിഡിൽ സെക്ഷനിലേയും  സീനിയർ സെക്ഷനിലേയും  വിദ്യാർഥികളുടെ നേതൃത്വത്തിൽ അധ്യാപകരെ ആദരിച്ചു. പ്രിൻസിപ്പൽ വി ആർ പളനിസ്വാമി മുഖ്യ പ്രഭാഷണം നടത്തി. ഡോ. എസ് രാധാകൃഷ്ണന്റെ ഫോട്ടോയിൽ പുഷ്പഹാരമണിയിച്ചു .  

 യുവമനസ്സുകളെ പരിപോഷിപ്പിക്കാനും യുവതലമുറയെ  മികച്ച രീതിയിൽ രൂപപ്പെടുത്താനും അധ്യാപകർ മുഖ്യപങ്കു വഹിക്കുന്നതായി പ്രിൻസിപ്പൽ പറഞ്ഞു. സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ ദേവസ്സി അനുമോദന  പ്രസംഗം നടത്തി. അധ്യാപക ദിനത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന  സ്ലൈഡ്ഷോകൾ അവതരിപ്പിച്ചു.
 

 


പ്രധാന വാർത്തകൾ
 Top