20 September Friday

ബ്രിസ്ബേന്‍ കേന്ദ്രമായി ശ്രീ നാരായണ മിഷന്‍ രജിസ്റ്റര്‍ ചെയ്തു

എബി പൊയ്ക്കാട്ടില്‍Updated: Friday Sep 6, 2019

ബ്രിസ്‌ബേന്‍> ഓസ്ട്രേലിയന്‍ സംസ്ഥാനമായ ക്യുഎന്‍സ്ലാന്റില്‍ ബ്രിസ്ബേന്‍ കേന്ദ്രമായി ശ്രീ നാരായണ മിഷന്‍ (SNMQ ) രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തനം തുടങ്ങി. ഷാജി രാജന്‍ സെക്രട്ടറി, ഗിരീഷ് തിരുക്കുളം പ്രസിഡന്റ് , രാഹുല്‍ പ്രസാദ് ട്രെസ്സുറെര്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി മെംബേര്‍സ് ആയി ശ്രീനു സുനില്‍, ജിസ്‌ന ജിനീഷ്, വരുണ്‍ എന്നിവരെ തിരഞ്ഞെടുത്തു.

പ്രതിമാസ കുടുംബ പ്രാര്‍ത്ഥനയും കുട്ടികളുടെ മലയാള പഠനവും നടത്തിക്കൊണ്ടു പോകുന്നു.ശ്രീ നാരായണ ഗുരു ജയന്തിയും, മഹാസമാധിയും, തിരുവോണവും വിപുലമായ ചടങ്ങുകളോടെ നടത്താന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനം എടുത്തു.ഫോണ്‍ നമ്പര്‍, ഷാജി രാജന്‍ 0416165621 .ഗിരീഷ് തിരുക്കുളം 0421810528.



 


പ്രധാന വാർത്തകൾ
 Top