മനാമ > ബഹ്റൈന്‍ കേരളീയ സമാജം ഓണാഘോഷങ്ങളുടെ (ശ്രാവണം 2022) ലോഗോ പ്രകാശനവും മെഗാ ചരട് പിന്നിക്കളി, മെഗാ തിരുവാതിര എന്നിവയുടെ റിഹേഴ്സലിന്റെ ഔദ്യോഗിക ഉദ്ഘാടനവും നടന്നു.
ഓണാഘോഷങ്ങളുടെ ഭാഗമായി 100 സ്ത്രീകളെ വീതം പങ്കെടുപ്പിച്ചു മെഗാ ചരട് പിന്നിക്കളിയുടെയും മെഗാ തിരുവാതിരയുടെയും അരങ്ങേറും. റിഹേഴ്സലിന്റെ ഔദ്യോഗിക ഉദ്ഘാടനം സമാജം പ്രസിഡന്റ് പിവി രാധാകൃഷ്ണ പിള്ള നിര്‍വ്വഹിച്ചു. ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍, ഓണാഘോഷ കമ്മിറ്റി ചെയര്മാന് ശ്രീ എം പി രഘു . സമാജം ഭരണ സമിതി അംഗങ്ങള്‍, കണ്‍വീനര്‍മാരായ മോഹിനി തോമസ്, ജയാ രവി കുമാര്‍, ജനറല്‍ കണ് വീനര് ശങ്കര്‍ പള്ളൂ, മറ്റു സമാജം അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഈ വര്‍ഷത്തെ ഓണാഘോഷത്തിന്റെ ലോഗോ പ്രകാശനവും പ്രസിഡന്റ് നിര്‍വ്വഹിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..