13 October Sunday

ബി വേണുവിന് മാസ് യാത്രയയപ്പ് നൽകി

വെബ് ഡെസ്‌ക്‌Updated: Thursday Aug 29, 2024
ഷാർജ> 30 വർഷക്കാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പത്തനംതിട്ട അടൂർ സ്വദേശി ബി വേണുവിന് മാസ് യാത്രയയപ്പ് നൽകി. മാസ് സെൻട്രൽ കമ്മിറ്റി അംഗമായിരുന്ന വേണുവിന് നൽകിയ യാത്രയയപ്പ് പരിപാടിയിൽ ജനറൽ സെക്രട്ടറി ബിനു കോറോം ഉപഹാരം സമ്മാനിച്ചു. വൈസ് പ്രസിഡന്റ്‌ റജി ചാക്കോ, റോള മേഖല സെക്രട്ടറി പ്രമോദ്, മേഖലാ പ്രസിഡന്റ്‌ ഗീതാകൃഷ്ണൻ, ഇന്ത്യൻ അസോസിയേഷൻ ഷാർജ മാനേജിംഗ് കമ്മിറ്റി മെമ്പർ  താലിബ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. നബ്ബ യൂണിറ്റ് ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ്‌ രാജൻ അധ്യക്ഷനായി.
 
യൂണിറ്റ് സെക്രട്ടറി പ്രദീപ് സ്വാഗതം പറഞ്ഞു.  1994 ൽ പ്രവാസ ജീവിതം ആരംഭിച്ച വേണു പ്രവാസ മേഖലയിലെ ഷാർജ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാസ്  സംഘടനയുടെ സജീവ പ്രവർത്തകനും ,  സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിൽ നിറഞ്ഞു നിൽക്കുന്ന വ്യക്തിത്വവുമാണ് .  

 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top