26 May Tuesday

60 ലക്ഷം പുസ്തകങ്ങൾ ഓൺലൈനിൽ ; വായന സൗകര്യമൊരുക്കി ഷാർജ പബ്ലിക് ലൈബ്രറി

വെബ് ഡെസ്‌ക്‌Updated: Friday Mar 27, 2020
‌ഷാർജ > കൊറോണക്കാലത്ത് വായനയെ പ്രോത്സാഹിപ്പിച്ചുകൊണ്ട് 60 ലക്ഷം പുസ്തകങ്ങൾ ഓൺലൈനിലൂടെ സൗജന്യമായി വായിക്കാനുള്ള അവസരം ഒരുക്കി ഷാർജ പബ്ലിക് ലൈബ്രറി ചരിത്രം കുറിക്കുകയാണ്. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മൂന്നു മാസങ്ങളിൽ ആണ് ഈ സൗജന്യ സേവനം. 10 ഭാഷകളിലുള്ള പുസ്തകങ്ങളാണ് ഇതിലൂടെ വായനക്കാർക്ക് ലഭ്യമാകുന്നത്.
 
ലോകമെമ്പാടുമുള്ള വായനക്കാർക്ക് അവരുടെ സമയം ഫലപ്രദമായി വിനിയോഗിക്കുന്നതിനായി ഷാർജ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദ്ദേശപ്രകാരം ആണ് ഈ തീരുമാനമെന്ന് എസ് ബി എ ചെയർമാൻ  അഹമ്മദ് ബിൻ റെഖാത് അൽ അമരി വെളിപ്പെടുത്തി. 
 

പ്രധാന വാർത്തകൾ
 Top