ഷാർജ> ഭൂകമ്പത്തിൽ നിരാലംബരായ തുർക്കിയിലേയും സിറിയയിലേയും സഹോദരങ്ങൾക്ക് കൈത്താങ്ങായി ഷാർജ മാസ്. ഷാർജ-റോള മേഖല കമ്മിറ്റിയുടെ ജീവകാരുണ്യ - ക്ഷേമ വിഭാഗത്തിന്റെ നേതൃത്വത്തിൽ സമാഹരിച്ച പുതുവസ്ത്രങ്ങളും മറ്റുപയോഗ സാധനങ്ങളുമാണ് ദുരന്തബാധിതരെ സഹായിക്കുന്നതിനായി യുഎഇ റെഡ്ക്രസന്റ് ഷാർജ ഓഫീസിനു കൈമാറിയത്.
റെഡ്ക്രസന്റ് ധനശേഖര വിഭാഗം ചീഫ് എക്സിക്യൂട്ടീവ് മുഹമ്മദ് അബ്ദുൽ റഹിമാൻ അൽ ഹമാദി സാധനങ്ങൾ ഏറ്റുവാങ്ങി. മാസ് പ്രസിഡന്റ് വാഹിദ് നാട്ടിക, ജനറൽ സെക്രെട്ടറി സമീന്ദ്രൻ, റോള മേഖല സെക്രട്ടറി ഷമീർ ജോയിന്റ് സെക്രെട്ടറി ജിബീഷ് പുന്നയൂർക്കുളം, ജീവകാരുണ്യ ക്ഷേമ വിഭാഗം സെൻട്രൽ കോഓർഡിനേറ്റർ ഗോപാലകൃഷ്ണൻ, മേഖല കൺവീനർ അൻവർ, പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ർ ആർപി മുരളി, താലിബ്, പ്രേമരാജൻ നിട്ടൂർ, റിയാസ്, രാജേന്ദ്രൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..