ഓക്സ്ഫോര്‍ഡ് ഷെയര്‍ > യൂറോപ്പിലെ ശ്രീനാരായണ പ്രസ്ഥാനമായ 'സേവനം യുകെ'യുടെ മൂന്നാം വാര്‍ഷികം മെയ് 6ന് ഓക്സ്ഫോര്‍ഡ്ഷെയറില്‍ വെച്ച് നടത്തും. ശിവഗിരിമഠം സെക്രട്ടറി ബ്രഹ്മശ്രീ ഗുരു പ്രസാദ് സ്വാമിയുടെ നേതൃത്വത്തിലുള്ള ഭക്തിസാന്ദ്രമായ സര്‍വ്വ ഐശ്വര്യകുടുംബ പൂജയോട് കൂടി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. മൂന്നാം വാര്‍ഷികാഘോഷം ഉജ്ജ്വലമാക്കുന്നതിനു ഏവരുടെയും പിന്തുണ വേണമെന്ന് സേവനം യുകെ ചെയര്മാന് ബിജു പെരിങ്ങത്തറ ആവശ്യപ്പെട്ടു.