31 October Saturday

സൗദിയിൽ ഒമ്പത് വിഭാഗം മേഖലകളില്‍ കൂടി സ്വദേശി വത്കരണം

എം എം നഈംUpdated: Friday Aug 21, 2020


റിയാദ്‌> ഒമ്പത് വിഭാഗം മേഖലകളില്‍ കൂടി സ്വദേശിവത്കരണം നടപ്പാക്കുന്നതിനു സൗദി സാമൂഹ്യ  മാനവ വിഭവ ശേഷി വികസനമന്ത്രാലയം ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കാപ്പി, പഞ്ചസാര, തേന്‍, പുകക്കുന്ന വസ്തുക്കള്‍, വെള്ളം മറ്റു പാനീയങ്ങള്‍, പഴം പച്ചക്കറി,കാരക്ക, വിത്തുകള്‍, പൂക്കള്‍, ചെടികള്‍, മറ്റു കാര്‍ഷി വവസ്തുക്കള്‍, പുസ്തകങ്ങള്‍, കടലാസ്, മറ്റു സ്റ്റുഡന്‍സിനു വേണ്ട സ്റ്റേഷനറികള്‍ വില്‍പന നടത്തുന്ന സ്ഥാപനങ്ങള്‍ എന്നിവയിലാണ് പുതുതായി സ്വദേശി വത്കരണം നടപ്പാക്കുന്നത്.

സമ്മാന വസ്തുക്കള്‍, മറ്റു കര കൗശല വസ്‌തുക്കള്‍, ടോയ്‌സ്, മാംസം, മത്സ്യം കോഴി മുട്ട,പാല്‍ ഭക്ഷ്യ എണ്ണ, സോപ്പ്, ശുചീകരണ വസ്തുക്കള്‍ പ്‌ളാസ്റ്റിക് വസ്തുക്കള്‍ ത തുടങ്ങിയ വില്‍പന നടത്തുന്ന സ്ഥാപനങ്ങളിലും  എഴുപത് ശതമാനം സ്വദേിശി വത്കരണം നടപ്പാക്കുമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്. നടപടികൾ ആഗസ്‌റ്റ്‌ 20ന്‌ പ്രബല്യത്തിൽ വന്നു.

2018ല്‍ 12 തരം വാണിജ്യ സ്ഥാപനങ്ങളില്‍ 70 ശതമാന സ്വദേശിവത്കരണം നടപ്പാക്കിയിരുന്നു. സ്വദേശികള്‍ക്കിടയില്‍ തൊഴിലില്ലായ്‌മ കുറച്ചു കൊണ്ടു വരുകയും വാണിജ്യ മേഖയില്‍ ബിനാമി ബിസിനസ്സ് തടയുകയുമാണ് പുതിയ മേഖലകളിലേക്ക് സ്വദേശി വത്കരണം കൊണ്ട് ലക്ഷ്യമാക്കുന്നത.

2022ല്‍ അക്കൗണ്ടിംഗ് മേഖലകളില്‍ സമ്പുര്‍ണ സൗദി വത്കരണം നടപ്പാക്കുമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top