19 September Thursday

സൗദിയില്‍ വനിതകളുടെ യാത്രക്ക് അനുമതി വേണ്ട

അനസ് യാസിന്‍Updated: Friday Aug 2, 2019

മനാമ> സൗദിയില്‍ പാസ്പോര്‍ട്ട് കരസ്ഥമാക്കാനും യാത്ര ചെയ്യാനും സ്വദേശി വനതികള്‍ക്ക് ഇനി രക്ഷാകര്‍ത്താവിന്റെ അനുമതി ആവശ്യമില്ല. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഇതു സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. പാസ്പോര്‍ട്ട് കരസ്ഥമാക്കാന്‍ എല്ലാ പൗരന്മാര്‍ക്കും അവകാശമുണ്ടെന്നും കുട്ടികള്‍ക്കു മാത്രം രക്ഷാകര്‍ത്താവിന്റെ അനുമതി മതിയെന്നും രാജകല്‍പനയില്‍ വ്യക്തമാക്കി.

വിഷന്‍ 2030 പ്രഖ്യാപിച്ചശേഷം സൗദിയില്‍ വനിതകളുടെ സ്വതന്ത്രവും സുരക്ഷിതവുമായ ജീവിതം ഉറപ്പുവരുത്തുന്ന നയമാണ് അധികൃതര്‍ സ്വീകരിക്കുന്നത്. സൗദിയില്‍ വനിതകള്‍ക്ക് വാഹനം ഓടിക്കാന്‍ കഴിഞ്ഞ വര്‍ഷം അനുമതി നല്‍കിയിരുന്നു. പാസ്പോര്‍ട്ടിന് അപേക്ഷിക്കാനും സ്വതന്ത്രമായി യാത്ര ചെയ്യാനും നല്‍കിയ അനുമതി സമൂഹത്തില്‍ സ്ത്രീകളുടെ പദവി ഉയര്‍ത്തുന്നതിനാണെന്ന് അമേരിക്കയിലെ സൗദി അംബാസഡര്‍ റീമാ ബിന്ത് ബന്ദര്‍ രാജകുമാരി പറഞ്ഞു. ട്വിറ്ററില്‍ അഭിപ്രായപ്പെട്ടു.

രാജ്യത്തെ തൊഴില്‍, സാമൂഹിക നിയമങ്ങളില്‍  മാറ്റത്തിനുള്ള ഉദാഹരണമാണ് തന്റെ പദവിയെന്ന്ും അവര്‍ പറഞ്ഞു.
ശൂറാ കൗണ്‍സിലില്‍ വനിതകളെ ഉള്‍പ്പെടുത്തല്‍, വനിതകളുടെ ഡ്രൈവിംഗിനുള്ള തടസ്സങ്ങള്‍ നീക്കല്‍ നടപടികളിലൂടെ സ്ത്രീ പുരുഷ സമത്വം കൈവരിക്കുന്നതിനുള്ള രാഷ്ട്ര നേതൃത്വത്തിന്റെ പ്രതിബദ്ധതയാണ് പ്രകടമാകുന്നതെന്നും റീമ രാജകുമാരി അഭിപ്രായപ്പെട്ടു.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top