29 May Friday

സൗദിയിൽ സന്ദര്‍ശന വിസയിലുള്ളവര്‍ നിയമങ്ങള്‍ പാലിക്കണം

എം എം നഈംUpdated: Thursday Mar 12, 2020

ദമ്മാം>  സൗദി സന്ദര്‍ശന വിസയിലുള്ളവര് ജവാസാത് നിയമങ്ങള്‍ പാലിച്ചിരിക്കണമെന്ന് സൗദി ജവാസാത് ഡയറക്ടറേറ്റ് നിര്‍ദേശിച്ചു. സന്ദര്‍ശന വിസ യഥാസമയം നീട്ടാത്തവര്‍ ശിക്ഷാ നടപടികള്‍ക്കു വിധേയമാവേണ്ടിവരം. അബ്ഷിര്‍ മുഖേന സന്ദര്‍ശന വിസ നീട്ടാന്‍ അവസരമുണ്ടാവും.

സന്ദര്‍ശ വിസ പുതുക്കുന്നത് കാലാവധി അവസാനക്കുന്നതിന്റെ  ഏഴ് ദിവസം മുമ്പായിരിക്കണം. ജവാസാത് വ്യക്തമാക്കി . കൂടാതെ കാലാവധി അവസാനിച്ച് മൂന്ന് ദിവസത്തില്‍ കൂടാന്‍ പാടില്ല. വിസ പുതുക്കുന്നതിനു വിസ ഹോള്‍ഡര്‍ സൗദിയിലുണ്ടായിരിക്കണം. ഫീസ് അടച്ചിരിക്കല്‍, പാസ് പോര്‍ട്ട് കാലവധി ഉണ്ടായിരിക്കല്‍, ട്രാഫിക് നിയമ ലംഘനമുണ്ടെങ്കില്‍ പിഴ അടച്ചിരിക്കല്‍, സന്ദര്‍ശന വിസ അപേക്ഷകരും(സ്‌പോണ്‍സറും) വിസ ഹോള്‍ഡറും ജീവിച്ചിരിപ്പുണ്ടായിരിക്കല്‍ ,  രാജ്യത്ത് പ്രവേശിച്ച് പരമാവധി 180 ദിവസം പിന്നിടാതിരിക്കല്‍എന്നിവ നിബന്ധനകളാണ്.ഇഷ്യ ചെയ്ത വിസ യൂടെ രീതി അനുസരിച്ചാണ് വിസ നീട്ടി നല്‍കുക.

വിസ കാലാവധി അവസാനിച്ച നിയമ ലംഘനം ഒഴിവാക്കുന്നതിനു തങ്ങള്‍ കാലാവധി വിസയിലാണുള്ളതെന്ന് ഉറപ്പ് വരുത്തണമെന്ന് ജവാസാത് നിര്‍ദേശിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top