05 June Monday

സൗദി ടൂറിസം ഫോറത്തിന് റിയാദ് ആതിഥേയത്വം വഹിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Mar 9, 2023

റിയാദ് > സൗദി ടൂറിസം അതോറിറ്റിയുടെ പങ്കാളിത്തത്തോടെ, സൗദി ടൂറിസം ഫോറത്തിന്റെ ആദ്യ പതിപ്പ് "വിനോദസഞ്ചാരത്തിലേക്കുള്ള നിങ്ങളുടെ വാതിൽ" എന്ന മുദ്രാവാക്യത്തിൽ റിയാദിൽ നടക്കും. റിയാദ് ഇന്റർനാഷണൽ കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെന്ററിൽ മാർച്ച് 14 മുതൽ 16 വരെയാണ്‌ പരിപാടി.  

ദേശീയ ടൂറിസം മേഖലയിലെ ഏറ്റവും വലിയ പരിപാടിയായാണ് സൗദി ടൂറിസം ഫോറം കണക്കാക്കപ്പെടുന്നത്. ട്രാവൽ, ടൂറിസം മേഖലകളിലെ ഏറ്റവും വലിയ സൗദി, അന്തർദേശീയ ബ്രാൻഡുകൾക്ക് സംവദിക്കാനും ആശയവിനിമയം നടത്താനും ഇത് ഇടം നൽകും.   

സൗദി ടൂറിസത്തിൽ വിദഗ്ധരായ 350-ലധികം പേർ  "സൗദി ടൂറിസം ഫോറത്തിൽ" പങ്കെടുക്കുമെന്ന്‌ ഫോറം ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ, "4എം" ഗ്രൂപ്പ് സിഇഒ, എഞ്ചിനിയർ ഹംസ നാസർ വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top