20 October Tuesday

സൗദിയിൽ ബദൽ ശിക്ഷാ രീതികൾ നടപ്പാക്കുന്നു

അനസ് യാസിൻUpdated: Tuesday Sep 1, 2020

മനാമ > സൗദിയിൽ ചെറിയ കുറ്റങ്ങളിൽ ജയിൽ ശിക്ഷക്കു പകരം നിർബന്ധിത സാമൂഹ്യ പ്രവർത്തനമടക്കമുള്ള ബദൽ മാർഗ്ഗങ്ങൾ ഏർപ്പെടുത്തന്നു.

ബദൽ ശിക്ഷ അനുഭവിക്കുന്ന കുറ്റവാളികളെ ഇലക്ട്രോണിക് വള ധരിപ്പിക്കും. ഇതുവഴി ഇവരെ നിരീക്ഷിക്കാനും അവർ എവിടെയാണെന്ന് അറിയാനും കഴിയുമെന്ന് സൗദി അറ്റോർണ്ണി ജനറൽ ഷെയ്ഖ് സൗദ് ബിൻ അബ്ദുള്ള അൽ മുഅജാബ് അറിയിച്ചു. കുടുംബത്തോടൊപ്പം ഈദ് അവധി ദിനങ്ങൾ ചെലവഴിക്കാനേ വിവാഹങ്ങൾ, ശവസംസ്‌കാര ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കാനോ പരോളിൽ പോകുന്ന തടവുകാരെ കൈവള ഉപയോഗിച്ച് നിരീക്ഷിക്കാം.

ബദൽ ശിക്ഷാ രീതി വ്യക്തിക്കും സമൂഹത്തിനും രാജ്യത്തിനും പ്രയോജനം ചെയ്യും. സാമ്പത്തിക പ്രതിബദ്ധത മാനിക്കുന്നതിൽ പരാജയപ്പെട്ടതിന്റെ പേരിൽ ജയിലിൽ കിടക്കുന്നവരാണ് ബദൽ ശിക്ഷയ്ക്ക് ഏറ്റവും അർഹരായതെന്നും അദ്ദേഹം പറഞ്ഞു.
12 വർഷം മുൻപ് തായിഫ് കോടതി ചെറിയ കുറ്റങ്ങളിൽ ബദൽ ശിക്ഷ നടപ്പാക്കിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top