07 August Friday

സൗദിയിൽ കൊടും ചൂടില്‍ തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യിപ്പിക്കുന്നതിന്‌ വിലക്ക്

എം എം നഈംUpdated: Saturday Jun 13, 2020

റിയാദ് > തുറസ്സായ സ്ഥലങ്ങളില്‍ തൊഴിലാളി കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നതിന്‌ വരുന്ന പതിനഞ്ച് മുതല്‍ നിരോധനമെന്ന് സൗദി തൊഴില്‍ സാമുഹ്യ ക്ഷേമ മന്ത്രാലയം അറിയിച്ചു. ഉച്ചക്ക് 12 മുതല്‍ ഉച്ചകഴിഞ്ഞ്‌ മൂന്ന് മണിവരെ സമയങ്ങളില്‍ തൊഴിലാളികളെ ജോലി ചെയ്യിപ്പിക്കുന്നതിനാണ്‌ നിരോധനം.

ചൂട് ശക്തമായി അനുഭവപ്പെടുന്ന ജുണ്‍ പതിനഞ്ച് മുതല്‍ സെപ്‌തംബര്‍ 15 വരെയുള്ള കാലയളവിലാണ് നിരോധനം. നിയമ ലംഘനം കണ്ടെത്തുന്നതിനു മന്ത്രാലയം ഉദ്യോഗസ്ഥര്‍ പരിശോധന നടത്തും. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കു തൊഴിലാളി ഒരാളുടെ പേരില്‍ മാത്രം മൂവായിരം റിയാല്‍ പിഴ ഒടുക്കേണ്ടിവരും. നിയമംലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ 19911 എന്ന നമ്പറില്‍ ബന്ധപ്പെടാന്‍ സൗദി തൊഴില്‍ മന്ത്രാലയം ആവശ്യപ്പെട്ടു.

പെട്രോളിയം പ്രകൃതി വാതക കമ്പനികളില്‍ ജോലി ചെയ്യുന്നവരെയും അടയന്തിര മെയിന്റെന്‍സ് ജോലിക്കാരെയും നിയമത്തില്‍ നിന്നും ഒഴിവാക്കി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top