റിയാദ്: കൊറോണവൈറസ് ബാധിച്ച് സൗദിയില്‍ ഞായറാഴ്ച 23 പേര് മരിച്ചു. സൗദിയില്‍ ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും വലിയ കോവിഡ് ബാധിത മരണ നിരക്കാണിത്. ശനിയാഴ്ച 22 പേര് മരിച്ചതാണ് ഇതിനുമുന്പുള്ള ഏറ്റവും കൂടിയ നിരക്ക്. രാജ്യത്തെ ആകെ കോവിഡ് മരണം 503 ആയി.
1,877 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗം ഇതുവരെ സ്ഥിരീകരിച്ചവര്‍ 85,261 ആയി.
കോവിഡ് രോഗ മുകതരുടെ എണ്ണത്തിലും ഞായറാഴ്ച സൗദി റെക്കോര്‍ഡ് വര്‍ധന രേഖപ്പെടുത്തി. 3,559 പേര്‍ക്കാണ് ഞായറാഴ്ച മാത്രം രേഗം ഭേദമായത്. ആകെ രോഗികളില്‍ 73.23ശതമാനം- 62,442 പേര്- രോഗമുക്തി നേടി. പശ്ചിമേഷ്യയിലെ ഉയര്‍ന്ന രോഗമുക്ത നിരക്കുകളില്‍ ഒന്നാണിത്. നിലവില്‍ 22,316 പേര് മാത്രമാണ് ചികില്‍സയില്‍ കഴിയുന്നത്.
അതേസമയം, കോവിഡ് ബാധിച്ച് സൗദിയില്‍ മരിച്ച മലയാളികളുടെ എണ്ണം 37 ആയി. ഇടുക്കി തന്നിമൂട് സ്വദേശി മണ്ണില്‍പുരയിടത്തില്‍ സാബു കുമാറി(52)ന്റെ മരണം കോവിഡ് ബാധിച്ചാണെന്ന് ഞായറാഴ്ച സ്ഥിരീകരിച്ചതോടെയാണിത്. ജിസാനിലെ ബൈശില് പത്ത് ദിവസം മുമ്പാണ് സാബു മരിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..