18 August Thursday

വിമാനത്തിൽ മോഷ്ടിക്കുന്നവർക്ക് 5 വർഷം തടവും 500,000 റിയാൽ പിഴയും

വെബ് ഡെസ്‌ക്‌Updated: Saturday Jun 18, 2022

റിയാദ് > വിമാനത്തിൽ മോഷ്ടിക്കുന്നവർക്ക് 5 വർഷം തടവും  500,000 റിയാൽ  പിഴയും ചുമത്തുമെന്ന്‌ സൗദി പബ്ലിക് പ്രോസിക്യൂഷൻ.  വിമാനത്തിന്റെ ഏതെങ്കിലും വസ്തുക്കളോ വിമാനത്തിലുള്ള വ്യക്തികളുടെ വസ്തുവകകളോ മോഷ്ടിക്കുന്നത് സൗദിയിൽ നിരോധിക്കപ്പെട്ട കാര്യമാണ്‌.

പ്രവാസികൾ ഈ നിയമത്തെക്കുറിച്ചു ബോധവാന്മാരാകേണ്ടതുണ്ട്. വിമാനത്തിൽ ഉപയോഗിക്കാൻ  നൽകുന്നതും തിരിച്ചേൽപ്പിക്കേണ്ടതുമായ വസ്തുക്കൾ, അതുപോലെ തന്റേതല്ലാത്ത ലഗേജുകൾ എന്നിവ എടുക്കുന്നത് സൗദിയിൽ ഈ നിയമം അനുസരിച്ചു ശിക്ഷാർഹമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top