06 June Saturday

അവധിയില്‍ പോയ വ്യക്തിയുടെ റീ എൻട്രി റദ്ദു ചെയ്യാന്‍ കഴിയില്ലെന്ന്‌ സൗദി ജവാസാത്

വെബ് ഡെസ്‌ക്‌Updated: Monday Feb 10, 2020

ദമ്മാം> സൗദിയില്‍ നിന്നും അവധിയില്‍ പോയ വിദേശിയുടെ റീ എൻട്രി  വിസ റദ്ദു ചെയ്യാന്‍ കഴിയില്ലന്ന് സൗദി ജവാസാത് വ്യക്തമാക്കി.

അവധിയില്‍ തന്റെ വീട്ടു ഡൈവറുടെ റീ എന്റെറി വിസ റദ്ദു ചെയ്യാന്‍ കഴിയുമോ എന്ന ചോദ്യത്തിനുള്ള മറുപടയിലാണ് ജവാസാത് വിശദീകരിച്ചത്.അവധിയില്‍ പോയ വ്യക്തി റീ എന്റെ റി കാലവധിക്കു മുമ്പ് തിരിച്ചെത്തിയില്ലങ്കില്‍ സൗദിയില്‍ നിന്നും പുറത്ത പോയി മടങ്ങി എത്തിയില്ല എന്ന സറ്റാറ്റസ് രേഖപ്പെടുത്തും. പിന്നീട് ഇവര്‍ക്ക് മൂന്ന് വര്‍ഷത്തേക്കു പ്രവേശിക്കാന്‍ കഴിയില്ല.

അഥവാ പുതിയ വിസ നേടി ഹിജറ തിയ്യതി പ്രകാരം മൂന്ന് വര്‍ഷത്തിനു മുമ്പ് വിമാനത്താവളത്തില്‍ ഇറങ്ങിയാല്‍ തിരിച്ചയക്കാറാണ് പതിവ്.
 


പ്രധാന വാർത്തകൾ
 Top