27 May Wednesday

കോവിഡ് 19 : സൗദിയില്‍ 21 ദിവസം കര്‍ഫ്യൂ പ്രഖ്യാപിച്ചു

എം എം നഈംUpdated: Monday Mar 23, 2020

റിയാദ് -> കോവിഡ് 19 വ്യാപനം തടയുന്നതിനു സൗദിയില്‍ ഇന്നുമുതല്‍ 21 ദിവസത്തേക്കു  രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവ് പുറപ്പെടുവിച്ചു. രാത്രി ഏഴു മുതല്‍ രാവിലെ ആറു വരേയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തുക.

കര്‍ഫ്യൂ നടപ്പാക്കുന്നതിനു ആഭ്യന്തര മന്ത്രാലയത്തോട് നിര്‍ദേശിച്ചിട്ടുണ്ട്. സിവില്‍, സൈനിക വിഭാഗങ്ങള്‍ ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് പ്രര്‍ത്തിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ സമയങ്ങളില്‍ അനാവശ്യായി പുറത്തിറങ്ങുകയും കൂട്ടം കൂടുകയും ചെയ്യുന്നവര്‍ക്കെതിര നടപടിയുണ്ടാവും.

അത്യാവശ്യമായി പ്രവര്‍ത്തിക്കേണ്ട സര്‍ക്കാര്‍,സ്വകാര്യ സ്ഥാപനങ്ങളെ കര്‍ഫ്യവില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.സുരക്ഷാ, മാധ്യമ,ആരോഗ്യ സേവന മേഖലകളേയും ഒഴിവാക്കിയിട്ടുണ്ട്.

കോവിഡ് വ്യാപനം തടയുന്നതിനു കര്‍ഫ്യൂ നിയമം പാലിക്കണമെന്നും ജനങ്ങള്‍ അത്യാവശ്യത്തിന്നല്ലാതെ പുറത്തിറങ്ങരുതെന്നും രാജാവിന്റെ ഉത്തരവില്‍ പറയുന്നു. കര്‍ഫ്യൂ സംബന്ധിച്ച വിശദ വിവരങ്ങള്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുമെന്ന് അറിയുന്നു
--

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top