28 March Saturday

സൗദിയിൽ അറ്റകുറ്റ ജോലികളില്‍ സ്വദേശി എഞ്ചിനീയർമാരുടെ ചുരുങ്ങിയ ശമ്പള 8400 റിയാല്‍

എം എം നഈംUpdated: Wednesday Feb 12, 2020


ദമ്മാം> സൗദിയിൽ അറ്റകുറ്റ ജോലികള്‍ കരാര്‍ ഏറ്റെടുത്ത കമ്പനികളിൽ സ്വദേശികളുടെ ചുരുങ്ങിയ ശമ്പളം വ്യവസ്ഥ സൗദി തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രി എന്ജി നീയര്‍ അഹമ്മദ് സുലൈമാന്‍ അല്രാിജിഹ് അറിയിച്ചു. മെയിന്റനൻസ്‌ കമ്പനികളില്‍ അഡ്മിനിസറ്ററേഷന്‍ വിഭാഗത്തില്‍ ഉന്നത തസ്തികകളില്‍ 8400 റിയാലായിരിക്കും കുറഞ്ഞ വേതനം. വർഷത്തില്‍ 600 റിയാലിന്റെ  വർധന നൽകണം. ചെറിയ പ്രൊഫഷനുകളില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ ചുരുങ്ങിയ വേതനം മുവായിരം റിയാല്‍ ആണ്‌.

എന്ജിിനീയര്‍ മാരുടെ ശമ്പളം 8400 റിയാല്‍. സുപ്പര്‍ വൈസര്മാംരുടെ ശമ്പളം 7000 റിയാലായിരിക്കും . ടെക്‌നിഷ്യന്‍ മാര്ക്ക് 5700 റിയാലായാണ് നിശ്ചയിച്ചിട്ടുള്ളത്.

സർക്കാര്‍ സ്ഥാപനങ്ങളുടമകൾ അറ്റകുറ്റ, ശുചീകരണ ജോലികള്‍, ക്യാറ്ററിംഗ്, ട്രാൻസ്‌പോർട്ടേഷൻ  ടെലി കമ്മ്യൂണിക്കേഷന്‍ മേഖലയിലെ ഐ ടി , മെയിന്റനൻസ്‌  ജോലികള്‍ എന്നിവക്കെല്ലാം വ്യവസ്ഥ ബാധകമാണ്. എന്നാല്‍ സെക്കൂരിറ്റി ജോലികള്‍ ഏറ്റെടുത്ത കമ്പനികൾക്ക്‌  ബാധകമാവില്ല

സർക്കാര്‍ സ്ഥാപനങ്ങളുടെയും സർക്കാരിനു 51 ശതമാനത്തിലേറെ പങ്കാളിത്തമുള്ള സ്ഥാപനങ്ങളിലേയും മെയിൻറനൻസ്‌  ജോലികളില്‍ സ്വദേശി വത്കരണം തോത് ഉയർത്തി കൊണ്ട് സൗദി തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രി അടുത്തിടെ  ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.എന്ജി നീയറിംഗ്, ടെക്‌നിക്കല്‍, അഡ്മിനിസറ്ററേഷന്‍ കരാര്‍ ജോലികളില്‍ 30 ശതമാനം മുതല്‍ 100 ശതമാനം വരെ സ്വദേശിവത്കരണവും അഡ്മിനിസ്റ്ററേഷന്‍ ജോലികളില്‍ 50 ശതമാനത്തിലേറെ എന്ജിനനീയറിംഗ് ജോലികളില്‍ 30 ശതമാനവും സുപ്പര്‍ വൈസര്‍ ജോലികളില്‍ 100 ശതമാനവും .ടെക്‌നിക്കല്‍ ജോലികളില്‍ 30 ശതമാനം മുതല്‍ 70 ശതമാനം വരെ ഉയർത്തുമെന്നറിയിച്ചിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top