26 May Tuesday

സൗദിയില്‍ വിമാന സര്‍വീസ് വിലക്ക് നീട്ടി

അനസ് യാസിന്‍Updated: Sunday Mar 29, 2020
മനാമ > സൗദിയില്‍ അന്താരാഷ്ട്ര, ആഭ്യന്തര വിമാന സര്‍വീസുകള്‍ക്കേര്‍പ്പെടുത്തിയ വിലക്ക് അനിശ്ചിത കാലത്തേക്ക് നീട്ടി ആഭ്യന്തര മന്ത്രാലയം ഉത്തരവു പുറപ്പെടുവിച്ചു. മാര്‍ച്ച് 14 മുതാല്‍ രണ്ടാഴ്ചത്തേക്കായിരുന്നു വിമാന സര്‍വീസ് നിര്‍ത്തിവെച്ചത്. ഇതാണ് അനിശ്ചിത കാലത്തേക്ക് നീട്ടിയത്.
 
ട്രെയിന്‍, ബസ്, ടാക്‌സി എന്നിവയുടെ വിലക്കും ദീര്‍ഘിപ്പിച്ചു. സര്‍ക്കാര്‍ ഓഫീസുകളിലെ അവധിയും തുടരും.
കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിലാണ് തീരുമാനം. നിലവില്‍ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 1,203 ആയി.
 
മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top